പണിമുടക്കിനിടെ കാണാതായ ഓട്ടോ ഡ്രൈവറെ കണ്ടെത്തി
text_fieldsമരട്: പണിമുടക്കിനിടെ കാണാതായെന്ന് പ്രചരിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. കാക്കനാട് കുസുമഗിരി മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് എരൂ൪ നടുവിലത്തറമ്പിൽ വാടകക്ക് താമസിക്കുന്ന എളമക്കര കായിത്തിള്ളിൽ മനോജിനെ ബന്ധുക്കൾ കണ്ടെത്തിയത്. ഓട്ടോ സമരത്തിനിടെ ഏക മകനെ കാണാതയറിഞ്ഞ് മനംനൊന്ത് മനോജിൻെറ അമ്മ രാധ (54) മരിച്ചെന്ന് പ്രമുഖ പത്രങ്ങൾ വാ൪ത്ത നൽകിയിരുന്നു. രോഗബാധിതയായി ഏറെ നാൾ ചികിത്സയിലായിരുന്ന ഇവ൪ എറണാകുളം ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് മരിച്ചത്. ഓട്ടോ പണിമുടക്കിനെത്തുട൪ന്ന് വൈറ്റില ഹബിന് സമീപത്ത് മനോജിനെ തടഞ്ഞെന്നും സമരരംഗത്തുള്ള തൊഴിലാളികൾ മ൪ദിച്ചെന്നും വാ൪ത്ത നൽകിയിരുന്നു.
ഈ സമയം മനോജിൻെറ ഭാര്യ പ്രിയയും ഓട്ടോയിലുണ്ടായിരുന്നു. രാവിലെ 8.30നായിരുന്നു സംഭവം. 9.45 വരെ മനോജ് ഓട്ടം പോയിരുന്നു. പിന്നീട്് മനോജിൻെറ ഓ൪മ നഷ്ടപ്പെടുകയായിരുന്നു.
11.30 ആയതോടെ മൊബൈലിലും കിട്ടാതെയായി. രാത്രി വൈകിയും കാണാതായതിനെത്തുട൪ന്ന് മരട് പൊലീസിൽ പരാതി നൽകി. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി രാവും പകലും ഉറക്കമൊഴിച്ച മനോജിൻെറ മാനസിക നിലയിൽ മാറ്റമുണ്ടായതാകാമെന്ന് പൊലീസും കുസുമഗിരി ആശുപത്രി അധികൃതരും പറയുന്നു. ഓ൪മ നഷ്ടപ്പെട്ട് വെള്ളിയാഴ്ച പകലും രാത്രിയും മനോജ് നഗരത്തിലും മറ്റും അലഞ്ഞു. പിന്നീട് ആശുപത്രിയിൽ എത്തുകയായിരുന്നു. സ്വന്തം പേരും ഭാര്യയുടെ മൊബൈൽ നമ്പറും മാത്രമാണ് അധികൃതരോട് പറഞ്ഞത്. ശനിയാഴ്ച പത്രവാ൪ത്ത കണ്ട് ആശുപത്രി അധികൃത൪ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം പൊലീസുകാരുടെ സാന്നിധ്യത്തിൽ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഈ സമയമത്രയും ഓ൪മ നഷ്ടമായതുപോലെയായിരുന്നു. ചടങ്ങുകൾക്ക് ശേഷം പൊലീസ് മനോജിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
ഓട്ടോ സമരവുമായി ബന്ധപ്പെട്ട് വാക്കുത൪ക്കം മാത്രമാണുണ്ടായതെന്നും തൊഴിലാളികൾ മ൪ദിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രിയയുടെ പരാതിയിലും മനോജിനെ മ൪ദിച്ചതായി പറഞ്ഞിട്ടില്ല. ആളെ കാണാതായെന്നാണ് പരാതിയിലുള്ളത്. മനോജിൻേറതെന്ന് പത്രത്തിൽ വന്നത് പഴയ മറ്റൊരു ഓട്ടോ ആയിരുന്നു. ഇയാളുടെ ഓട്ടോക്ക് കേടുപാടുകളില്ലാതെ കിടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.