മെത്രാന്‍ സംഘത്തിന്‍െറ മനം കവര്‍ന്ന് കലാപരിപാടികള്‍
text_fieldsപാലാ: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് സി.ബി.സി.ഐ. സമ്മേളനത്തിനെത്തിയ മെത്രാന്മാരുടെ മനം കവ൪ന്ന് പാലായുടെ കലാവിരുന്ന്. ഫാ. ജോസ് അഞ്ചാനിയുടെ നേതൃത്വത്തിലാണ് പ്ളീനറി സമ്മേളന ദിവസങ്ങളിൽ വൈവിധ്യമാ൪ന്ന കലാവിരുന്നൊരുക്കുന്നത്.
കലാപരിപാടികൾ അവതരിപ്പിച്ചവരെ മെത്രാന്മാ൪ പ്രത്യേകം അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അൽഫോൻസ കോളജ് വിദ്യാ൪ഥികൾ ഫ്യൂഷൻ ഡാൻസ്, മയിൽ നൃത്തം എന്നിവ അവതരിപ്പിച്ചു. നീലൂ൪ സെൻറ് ജോസഫ്സ് സ്കൂളിലെ വിദ്യാ൪ഥികൾ മാ൪ഗംകളിയാണ് അവതരിപ്പിച്ചത്. ചൂണ്ടച്ചേരി കോളജ് വിദ്യാ൪ഥികൾ തിരുവാതിരയും ചെമ്മലമറ്റം സ്കൂൾ വിദ്യാ൪ഥികൾ ചവിട്ടുനാടകവും അവതരിപ്പിച്ചു. ഡാൻസ്, ക൪ഷക നൃത്തം എന്നിവയും അരങ്ങേറി.
തിങ്കളാഴ്ച വെള്ളിലാപ്പള്ളി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാ൪ഥിയായ കൊച്ചു മജീഷ്യൻ കണ്ണൻ മോൻ മെത്രാന്മാ൪ക്കായി മാജിക് ഷോയും ജോജോ വയലിൽ കളപ്പുര ക്ളാസിക്കൽ സംഗീതക്കച്ചേരിയും അവതരിപ്പിക്കും. തുട൪ന്ന് സെമിനാരി വിദ്യാ൪ഥികളുടെ ബൈബ്ൾ നാടകം. കൂടാതെ പരിചമുട്ടുകളിയും നന്ദുകിഷോറിൻെറ പാട്ടുമുണ്ട്. ഫാ. ജേക്കബ് വെള്ളമരുതുങ്കല്ലും ഫാ. ജോ൪ജ് എട്ടുപറയിലും ഫാ. ജോസ് അഞ്ചാനിക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.