പന്തളം വലിയപാലത്തില്‍ തെരുവ് വിളക്കുകള്‍ കാഴ്ചവസ്തുവായി
text_fieldsപന്തളം: വലിയപാലത്തിൽ വെളിച്ചം കിട്ടാൻ സ്ഥാപിച്ച വഴിവിളക്കുകൾ കാഴ്ചവസ്തുവായി തുടരുന്നു. തിരുവാഭരണഘോഷയാത്ര പുറപ്പെടുന്നതിനു തലേന്ന് ഉദ്ഘാടനം ചെയ്ത ലൈറ്റുകളൊന്നും പിന്നീട് തെളിക്കുന്നതിന് നടപടികളായില്ല.
കുളനട,പന്തളം ഗ്രാമപഞ്ചായത്തുകളാണ് ശബരിമല സീസണിൽ വെളിച്ചംകിട്ടാൻ പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചത്.ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പേ പാലത്തിൽ ആവശ്യത്തിനു വിളക്കുകൾ തെളിക്കുമെന്ന് ഇരുപഞ്ചായത്തും ഉറപ്പു നൽകിയെങ്കിലും തീ൪ഥാടനകാലവും കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ രണ്ടു പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ല.
പാലത്തിൻെറ പകുതിവരെ പന്തളം പഞ്ചായത്തും മറുഭാഗത്ത് കുളനടപഞ്ചായത്തുംകൂടി ഇരുഭാഗത്തായി സ്ഥാപിച്ച 61 തെരുവുവിളക്കുകളാണ് നോക്കുകുത്തികളായി നിൽക്കുന്നത്. പന്തളം ഗ്രാമപഞ്ചായത്തും മീഡിയ ആഡ് എന്ന പരസ്യസ്ഥാപനവും ചേ൪ന്നാണ് നഗരസൗന്ദര്യവത്കരണപദ്ധതികളുടെ ഭാഗമായി വലിയകോയിക്കൽ പ്രവേശകവാടംവരെയും വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
വലിയപാലത്തിൽ രാത്രി വെളിച്ചമില്ലാത്ത സ്ഥിതിയാണിപ്പോൾ.വാഹനത്തിരക്കേറിയ എം.സി റോഡിലെ വലിയപാലത്തിൽ രാത്രി തെരുവുവിളക്കുകൾ തെളിയാത്തതിനാൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.