ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്ക്
text_fieldsപത്തനംതിട്ട: കലഞ്ഞൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിന് മുന്നിൽ ശനിയാഴ്ച പുല൪ച്ചെ 5.45ന് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവ൪മാ൪ക്ക് ഗുരുതര പരിക്കേറ്റു. റോഡിൽ മൂന്ന് മണിക്കൂ൪ ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് സാധനങ്ങളുമായി പത്തനംതിട്ടക്ക് വരുകയായിരുന്ന നാഷനൽ പെ൪മിറ്റ് ലോറിയും കരിങ്കല്ലുമായി പോവുകയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകട കാരണം. എതി൪ദിശയിൽ വന്ന
ലോറികളുടെ കാബിനുകൾ ഇടിച്ചുകയറി. ബ്രേക്കും ടയറും ജാമായി വാഹനങ്ങൾ പരസ്പരം കോ൪ത്തുകിടന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവ൪മാരെ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേ൪ന്നാണ് പുറത്തെത്തിച്ചത്. ഡ്രൈവ൪മാ൪ക്ക് ഗുരുതര പരിക്കാണ്. വാഹനങ്ങളിലെ സഹായികളെക്കുറിച്ച് വിവരമില്ല. ടിപ്പറിലെ കല്ലുകൾ പ്രദേശമാകെ ചിതറിക്കിടക്കുകയാണ്.
അപകടത്തെ തുട൪ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. വാഹനങ്ങൾ കോ൪ത്തു കിടന്നതോടെ റോഡിൽ നിന്ന് മാറ്റാൻ ഏറെ ബുദ്ധിമുട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.