തുരുമ്പെടുത്ത് മോട്ടോര്‍; കാട് മൂടി സംഭരണികള്‍
text_fieldsകൊളത്തൂ൪: മൂ൪ക്കനാട് ബൃഹത് കുടിവെള്ള പദ്ധതിയുടെ ലക്ഷങ്ങൾ വിലയുള്ള രണ്ട് മോട്ടോറുകൾ പെരിന്തൽമണ്ണ ജല അതോറിറ്റി ഓഫിസ് വളപ്പിൽ തുരുമ്പെടുക്കാൻ തുടങ്ങിയിട്ട് വ൪ഷം നാല്. 150 എച്ച്. പി മോട്ടോറുകളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. കിണ൪, ശുദ്ധീകരണ പ്ളാൻറ് എന്നിവിടങ്ങളിലേക്കുളള പമ്പ് ഹൗസിൽ സ്ഥാപിക്കുന്ന സമയത്ത് ഇറക്കേണ്ട മോട്ടോറാണ് ഇവ. മോട്ടോ൪ ഉപയോഗ യോഗ്യമാണോ എന്ന് പോലും ആ൪ക്കും അറിയില്ല. നി൪മാണം പൂ൪ത്തിയായ ജലസംഭരണികൾ കാട് മൂടിക്കിടക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി. പുഴക്കാട്ടിരി, കുറുവ, മക്കരപറമ്പ് പഞ്ചായത്തുകൾക്കായി ചുള്ളിക്കോട് 15 ലക്ഷം ലിറ്റ൪ ശേഷിയുള്ള സംഭരണി പണിതിട്ട് വ൪ഷം പലതായി. മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകൾക്കായി പെരിന്താറ്റിരിയിൽ 14 ലക്ഷം ശേഷിയുള്ള സംഭരണി നി൪മിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ജലസംഭരണികൾ ഇനി അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കാനാവില്ല.
അഞ്ചു ഘട്ടങ്ങളായി നടക്കുന്ന നി൪മാണ പ്രവ൪ത്തനങ്ങളിൽ പലതും തുങ്ങിയിട്ടുമില്ല. ചിലത് പാതി വഴിയിൽ നിലച്ചു. പമ്പ് സെറ്റുകൾ സ്്ഥാപിക്കുന്ന ജോലിയും എങ്ങുമെത്തിയില്ല. 85,38,400 രൂപക്കാണ് ഇത് കരാ൪ നൽകിയത്. വൈദ്യുതി ആവശ്യത്തിന് രണ്ട് ട്രാൻസ്ഫോ൪മറുകൾ സ്ഥാപിക്കണം. 2,24,75,250 രൂപക്കാണ് കരാ൪ നൽകിയത്. ശുദ്ധീകരണ പ്ളാൻറിൻെറ ബാക്കി നി൪മാണ പ്രവൃത്തി പാതി വഴിയിലാണ്. 350 എം.എം ഗ്രാവിറ്റി മെയിൻ പൈപ്പ് സ്ഥാപിക്കാൻ ആറു കോടി എട്ടു ലക്ഷം രൂപക്കാണ് കരാ൪ നൽകിയത്. ഇതിൻെറ പ്രവൃത്തി നടന്നു വരികയാണ്.
മൂ൪ക്കനാട്ടു നിന്ന് കുറുവ മൂച്ചിക്കലിലേക്കുള്ള ഒമ്പത് കിലോ മീറ്റ൪ പമ്പിങ് മെയിൻ സ്ഥാപിക്കുന്ന ജോലി പകുതിയിലധികമായി. മുന്ന് കിലേമീറ്ററുള്ള മൂച്ചിക്കൽ ചുള്ളിക്കോട് ഗ്രാവിറ്റി മെയിൻ സ്ഥാപിച്ചിട്ടുണ്ട്്. അതേ സമയം മൂച്ചിക്കലിൽ നിന്ന് പെരിന്താറ്റിരിയിലേക്കുള്ള 11 കിലോ മീറ്റ൪ ഗ്രാവിറ്റി ലൈൻ പണി പൂ൪ത്തിയാക്കാനുണ്ട്. പമ്പ്ഹൗസിൽ നിന്ന് ശുദ്ധീകരണ പ്ളാൻറിലേക്കുള്ള 3.5 കിലോ മീറ്റ൪ പമ്പിങ് മെയിൻ പൂ൪ത്തിയായിട്ടുണ്ട്. മുഴുവൻ പ്രദേശത്തേക്കുമുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്ന ജോലി തീ൪ന്നിട്ടില്ല. മൂക്കനാട് പഞ്ചായത്തിലെ ജല വിതരണത്തിനുള്ള ആറ് ലക്ഷം ലിറ്റ൪ ശേഷിയുള്ള സംഭരണിയുടെ നി൪മാണവും പൂ൪ത്തിയായിട്ടുണ്ട്. ഒരു വ൪ഷം കൊണ്ട് പദ്ധതി പൂ൪ണതോതിൽ കമ്മീഷൻ ചെയ്യുമെന്നാണ് കഴിഞ്ഞ വ൪ഷം അധികൃത൪ പറഞ്ഞിരുന്നത്. മുഴുവൻ പ്രവൃത്തിയും പൂ൪ത്തിയാക്കി പദ്ധതി കമീഷൻ ചെയ്യാൻ ഇനിയും സമയമെടുക്കും. ഈ വേനലിലും കുടിവെള്ളത്തിനായി പ്രദേശവാസികൾക്ക് വേറെ വഴി നോക്കേണ്ടി വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.