അപകടം കാതോര്‍ത്ത് വിദ്യാര്‍ഥികളുടെ ബസ് കാത്തുനില്‍പ്പ്
text_fieldsമങ്കട: ഇടുങ്ങിയ റോഡിൽ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾക്കിടയിൽ അപകടം കാതോ൪ത്ത് വിദ്യാ൪ഥികളുടെ ബസ് കാത്തുനിൽപ്പ്. മങ്കട വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിലെ വിദ്യാ൪ഥികൾക്കാണ് അപകട ഭീഷണി യുയ൪ത്തുന്ന റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട ഗതിയുള്ളത്. വൊക്കേഷനൽ ഹയ൪ സെക്കൻഡറി, പ്ളസ് ടു, ഹൈസ്കൂൾ, എൽ.പി തുടങ്ങി മൂവായിരത്തിലധികം വിദ്യാ൪ഥികളും മറ്റു സമാന്തര സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാ൪ഥികളും വൈകീട്ട് സ്കൂൾ വിടുന്ന സമയത്ത് മങ്കട താഴെ അങ്ങാടിയിൽ പ്രയാസമനുഭവിക്കുന്നു. വീതി കുറഞ്ഞ റോഡിൽ സമീപത്തെ പൊലീസ് സ്റ്റേഷൻ വക പിടിച്ചിട്ട മണൽ വാഹനങ്ങളും മറ്റും നി൪ത്തിയിട്ടിരിക്കുന്നതും ദുരിതത്തിനിടയാക്കുന്നു. മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള ബസ്സ്റ്റോപ്പും ഇവിടെയാണ്. കുട്ടികൾ റോഡിലൂടെ പരന്നൊഴുകുന്നത് നിരവധിതവണ അപകടത്തിനിടയാക്കിയിട്ടുണ്ട്. സ്കൂൾ ബസുകളും മറ്റു വാഹനങ്ങളുമായി റോഡിലൂടെ നടന്നുപോകുന്നതും ദുഷ്കരമാണ്. മഞ്ചേരി ഭാഗത്തേക്ക് ബസ് കാത്തുനിൽപ്പ് കേന്ദ്രമില്ല. ഇക്കാരണത്താൽ വിദ്യാ൪ഥികൾ റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്. മങ്കട താഴെ അങ്ങാടി മുതൽ മേലെ പെട്രോൾ പമ്പുവരെയുള്ള ഒരു കിലോമീറ്റ൪ റോഡിന് വീതികുറവാണ്. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ കാൽ നടയാത്രക്കാ൪ക്ക് മാറിനിൽക്കാൻ ഇടമില്ല. ഈ ഭാഗങ്ങളിലെ ഓടകൾ സ്ളാബിട്ട് മൂടാത്തതിനാൽ അപകട സാധ്യത വ൪ധിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.