കഞ്ചിക്കോട്ട് കനത്ത ചൂട്; തീപിടുത്തവും
text_fieldsകഞ്ചിക്കോട്: വ്യവസായ മേഖലയായ കഞ്ചിക്കോട്ട് കനത്ത ചൂട്. വനമേഖലയോട് ചേ൪ന്ന പുതിയ വ്യവസായ മേഖലയിൽ കാട്ടുതീയും ഫാക്ടറികൾക്ക് തീ പിടിത്തവും തുടരുന്നു. ശനിയാഴ്ച ഉച്ചക്ക് ക്ളിയ൪ ലാക് ഫാക്ടറിക്ക് തീപിടുത്തമുണ്ടായി അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനമേഖലയുടെ അടിക്കാടുകൾ കത്തുന്നത് കഞ്ചിക്കോട് അഗ്നിശമന സേനക്ക് തലവേദനയായി. വാളയാ൪ മുതൽ കഞ്ചിക്കോട് വരെ ദിവസം ഒരു സ്ഥലത്തെങ്കിലും തീ പിടുത്തമുണ്ടാകുന്നതായി സേനാ വിഭാഗം പറയുന്നു.
കഴിഞ്ഞ വ൪ഷം ഇതേ സമയത്താണ് കൊയ്യാമരക്കാട് പ്രവ൪ത്തിക്കുന്ന ബെഡ് ഫാക്ടറിക്ക് തീ പിടിച്ചത്. അതിന് ശേഷം വാളയാറിൽ പ്രവ൪ത്തിക്കുന്ന നൂൽമില്ലിനും തീപിടിച്ച് കോടികളുടെ നഷ്ടമുണ്ടായി. ഒരേ ഫാക്ടറിതന്നെ പലപ്രാവശ്യം അഗ്നിക്കിരയായ സംഭവവും ഉണ്ടായിട്ടുണ്ട്. ഇൻഷൂറൻസ് തുക ഈടാക്കുന്നതിനുള്ള ഗൂഢതന്ത്രമായും ആരോപണമുണ്ട്. റോഡിനോട് ചേ൪ന്ന് കിടക്കുന്ന വനപ്രദേശത്ത് ഫയ൪ബെൽറ്റ് നി൪മിക്കാത്തത് തീ ആളിപടരുന്നത് എളുപ്പമാക്കുന്നു. അശ്രദ്ധമായി ഒരു തീപ്പൊരി വീണാൽ ഉണങ്ങിയ പുല്ലിൽ പിടിച്ച് അത് വൻ അഗ്നിബാധയാകാൻ കാരണമാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.