സി.പി.എം സമീപനം വഞ്ചനാപരം -കെ.പി. ധനപാലന്‍ എം.പി
text_fieldsകോലഞ്ചേരി: തൊഴിലാളി വ൪ഗത്തോടുള്ള സി.പി.എം സമീപനം വഞ്ചനാപരമാണെന്ന് കെ.പി. ധനപാലൻ എം.പി പറഞ്ഞു. കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സമ്മേളനം പട്ടിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് റഷീദ് താനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എക്സ്. സേവ്യ൪, ഐ.എൻ.ടി.യു.സി അഖിലേന്ത്യ വ൪ക്കിങ് കമ്മറ്റി അംഗം എ.പി കുഞ്ഞുമുഹമ്മദ്, സി.കെ അയ്യപ്പൻകുട്ടി, കെ.കെ പ്രഭാകരൻ, എം.പി. രാജൻ, അനി ബെൻ കുന്നത്ത്, ഷൈല നൗഷാദ്, ജോളി ബേബി, ബാബു സെയ്താലി, ഇ.എം. നവാസ്, കെ.എം. പരീത് പിള്ള, വി.ആ൪. അശോകൻ, ലത്തീഫ് പൂഴിത്തറ, യൂനിയൻ ജില്ലാ ഭാരവാഹികളായ പി.വി. എൽദോസ്, പി.എം. വീരാൻകുട്ടി, പി.എ. ജമാൽ, പി.ബി. ലതീഷ്, സക്കീ൪ തമ്മനം, ആ൪. സന്തോഷ്, വിനോദ് വെണ്ണല, പി.എ. ജെറോമി, തിരുമേനി, തമ്പി അമ്പലത്തിങ്കൽ, എം.എം. ജയൻ, എം.കെ. ഉണ്ണി, പി.ബി. രവി, പി.പി. ഹസൻ, കെ.വി. ഹംസ, സ്വാഗത സംഘം ഭാരവാഹികളായ ആ൪. ജയകുമാ൪, കെ.ബി. അനിൽകുമാ൪, എം.എസ്. മക്കാ൪കുഞ്ഞ്, യൂനിയൻ നിയോജകമണ്ഡലം പ്രസിഡൻറ് ഹനീഫ കുഴിപ്പിള്ളി എന്നിവ൪ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.