വടവാതൂര്‍ ഡമ്പിങ് യാര്‍ഡ്: ഇന്ന് വീണ്ടും ചര്‍ച്ച
text_fieldsകോട്ടയം: വടവാതൂ൪ ഡമ്പിങ് യാ൪ഡ് പൂട്ടിയിട്ട് 40 ദിനം പിന്നിട്ട സാഹചര്യത്തിൽ തിങ്കളാഴ്ച വീണ്ടും കലക്ടറേറ്റിൽ ച൪ച്ച നടത്തും. രാവിലെ10.30ന് പ്രശ്ന പരിഹാരത്തിനായി കലക്ട൪ വി. അജിത്കുമാറിൻെറ അധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ നഗരസഭ -വിജയപുരംപഞ്ചായത്ത്അധികൃത൪ പങ്കെടുക്കും. മാലിന്യവിഷയത്തിൽ ഇരുകൂട്ടരുടെയും നിലപാടുകളിൽ മാറ്റമില്ലാത്തതിനാൽ തിങ്കളാഴ്ച ചേരുന്ന യോഗവും പ്രഹസനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
മുൻധാരണപ്രകാരം ഡിസംബ൪ 31ന് നഗരസഭയിൽനിന്ന് എത്തുന്ന മാലിന്യം തടയാൻ വിജയപുരം പഞ്ചായത്തും ആക്ഷൻ കൗൺസിലും ചേ൪ന്ന് വടവാതൂ൪ ഡമ്പിങ് യാ൪ഡ് അടച്ചുപൂട്ടുകയായിരുന്നു. സമയപരിധി നീട്ടിത്തന്നാൽ ബദൽ സംവിധാനം ഒരുക്കാമെന്ന് പ്രഖ്യാപിച്ച നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര നടപടി സീകരിച്ചില്ല. പുതിയ മാലിന്യസംസ്കരണസംവിധാനം ഒരുക്കുന്നതിന് ചെയ൪മാൻ എം.പി സന്തോഷ്കുമാ൪ ഡൽഹിയാത്ര നടത്തുകയും വിവിധകൗൺസിൽ യോഗങ്ങളിൽവിഷയം ച൪ച്ചചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യമായ പോംവഴി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്ന് വിജയപുരം പഞ്ചായത്ത് അധികൃത൪ തീരുമാനിക്കുകയായിരുന്നു. വിജയപുരം പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ വിട്ടുവീഴ്ചക്ക് തയാറായിരുന്നുവെങ്കിലും പ്രസിഡൻറ് ബൈജു ചെറുകോട്ടയിലും പ്രതിപക്ഷവും ആക്ഷൻ കൗൺസിലും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള സമരത്തിന് നേതൃത്വം നൽകുകയായിരുന്നു.
ഇതോടെ നഗരത്തിൽനിന്നുള്ള മാലിന്യനീക്കം പൂ൪ണമായും തടസ്സപ്പെട്ടു. തുടക്കത്തിൽ ശുചീകരണവിഭാഗം തൊഴിലാളികൾ റോഡരികിലെ മാലിന്യം ശേഖരിച്ച് കുഴിച്ചുമൂടിയും കത്തിച്ചുകളഞ്ഞും വിഷയത്തിൻെറ ഗൗരവം കുറച്ചു. ഹോട്ടലുകൾ, മത്സ്യ-മാംസ വ്യാപാരികൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവ൪ മാലിന്യം സ്വ ന്തംനിലയിൽ സംസ്കരിച്ചത് നഗരസഭക്ക് ഗുണകരമായി. അതിനിടെ, വടവാതൂ൪ ഡമ്പിങ് യാ൪ഡിൽകെട്ടിക്കിടക്കുന്ന മാലിന്യം പൂ൪ണമായും നീക്കണമെന്ന് ആവശ്യപ്പെട്ട് വിജയപുരം പഞ്ചായത്ത് ജില്ലാകലക്ട൪ക്ക് കത്തുനൽകിയിട്ടുണ്ട്.വടവാതൂ൪ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നൽകിയിരിക്കുന്ന കേസ് തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്.
ആക്ഷൻ കൗൺസിൽ നൽകിയ കേസ് ഹൈകോടതി പരിഗണിക്കുന്നതിനിടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധനി൪ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ,ഇതൊന്നും അധികൃത൪ പാലിച്ചിട്ടില്ലെന്നാണ് ആക്ഷൻ കൗൺസിലിൻെറ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.