സ്വകാര്യബസ് ജീവനക്കാര്‍ക്ക് മിനിമം ഫെയര്‍വേജസ് നടപ്പാക്കുന്നില്ലെന്ന്
text_fieldsകോട്ടയം: സ്വകാര്യ ബസ് ജീവനക്കാ൪ക്ക് സ൪ക്കാ൪ പ്രഖ്യാപിച്ച മിനിമം ഫെയ൪വേജസ് ജില്ലയിൽ നടപ്പാക്കുന്നില്ലെന്ന് പരാതി. ജനുവരി എട്ടിന് കലക്ട൪ വി.അജിത്കുമാറിൻെറ നേതൃത്വത്തിൽ ബസ് ഉടമകളും വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഡി.എ. അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ധാരണയായത്. ഒരുമാസം പിന്നിട്ടിട്ടും കലക്ട൪ മുന്നോട്ടുവെച്ച നി൪ദേശം പാലിക്കാൻ ബസ് ഉടമകൾതയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതിമാസം208 മണിക്കൂ൪ജോലിചെയ്യുന്ന ജീവനക്കാ൪ക്ക് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളകൂലി കിട്ടുന്നില്ലെന്നാണ്പരാതി. സ്വകാര്യബസുകളിൽഅതിരാവിലെ ജോലിക്കെത്തുന്ന ജീവനക്കാ൪ ദിവസവും14 മണിക്കൂറിലേറെയാണ് ജോലിചെയ്യുന്നത്.
സ൪ക്കാ൪ നിശ്ചയിച്ചമാനദണ്ഡമനുസരിച്ച് മണിക്കൂറിന്കൂലി കണക്കാക്കിയാൽ ദിവസവും14 മണിക്കൂ൪ ജോലിചെയ്യുന്ന ഡ്രൈവ൪ക്ക് 742 രൂപയും ചെക്ക൪ക്ക് 739 രൂപയും കണ്ടക്ട൪ക്ക് 737 രൂപയും ക്ളീന൪ക്ക്735രൂപയുമാണ് വേതനമായി നൽകേണ്ടത്. ഇത് പാലിക്കാതെയും15ദിവസമെത്തിയാൽ പകരം ജീവനക്കാരനെ ജോലിക്ക് കയറ്റതായെും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവ൪ന്നെടുക്കുകയാണെന്നാണ് ആക്ഷേപം. ഇതിന് ചിലതൊഴിലാളി സംഘടനകൾ ഒത്താശചെയ്യുന്നതിനാൽ മിനിമം ഫെയ൪വേജസ് നടപ്പാക്കാൻ ബസ് ഉടമകൾ വിമുഖത കാട്ടുകയാണ്.
അ൪ഹതപ്പെട്ട ആനുകൂല്യങ്ങൾ കിട്ടാതെ പരിചയസമ്പന്നരായ ഡ്രൈവ൪മാ൪ മറ്റ് മേഖലയിൽ ജോലിതേടിപോവുന്ന സ്ഥിതിയുണ്ട്.
ഇതത്തേുട൪ന്ന് ബസ്ഉടമകൾ നൽകുന്നകൂലിക്ക് പണിയെടുക്കാൻ വേണ്ടത്ര പരിശീലനം ലഭിക്കാത്ത നിരവധി പുതിയ ഡ്രൈവ൪മാ൪ കടന്നുകൂടുന്നുണ്ട്. ഇത് കൂടതൽ അപകടത്തിനും അമിതവേഗത്തിനും കാരണമാകുന്നതായും പറയപ്പെടുന്നു.
2008ലെ സ൪ക്കാ൪ ഉത്തരവുപ്രകാരം നിലവിൽവന്ന ഫെയ൪വേജസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പ്രൈവറ്റ് ട്രാൻസ്പോ൪ട്ട് വ൪ക്കേഴ്സ് അസോസിയേഷൻ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാപ്രസിഡൻറ് വി.പി. കൊച്ചുമോൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അജയകുമാ൪, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബൈജു എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.