വേമ്പനാട്ട് കായലില്‍ അനധികൃത മണല്‍ വാരല്‍
text_fieldsചേ൪ത്തല: വേമ്പനാട്ട് കായലിൽ അനധികൃത മണൽവാരൽ വ്യാപകമാകുന്നു. ചോദ്യംചെയ്യുന്നവരെ മണൽമാഫിയ ഭീഷണിപ്പെടുത്തുന്നതായി പരാതി.
വേമ്പനാട്ടുകായലിൻെറ കൈവഴിയായ ചെങ്ങണ്ട കായലിലാണ് നിരോധം ലംഘിച്ച് മണൽവാരൽ വ്യാപകമാകുന്നത്.
രഹസ്യമായി ചെയ്തിരുന്ന മണൽവാരൽ ഇപ്പോൾ പരസ്യമായാണ് നടക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് കായലോരത്തുനിന്ന് മണലൂറ്റുന്നത് പ്രദേശത്തെ വീടുകൾക്ക് ഭീഷണിയായപ്പോൾ എതി൪ത്ത നാട്ടുകാരെ മാഫിയ സംഘം ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
പള്ളിപ്പുറം, തണ്ണീ൪മുക്കം പഞ്ചായത്തുകളുടെ തീരദേശങ്ങളിലാണ് മണൽ വാരൽ സംഘത്തിൻെറ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം പള്ളിപ്പുറം പഞ്ചായത്ത് 11ാം വാ൪ഡിലെ തീരവാസികൾ മണൽവാരലിന് നേതൃത്വം നൽകുന്നവരുടെ പേരുസഹിതം ഭീമഹരജി തയാറാക്കി അധികൃത൪ക്ക് നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല.
പരാതി നൽകാൻ നേതൃത്വം നൽകിയവരുടെ വീടുകൾക്കുനേരെ ആക്രമണവും ഭീഷണിയും തുട൪ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
പള്ളിപ്പുറത്തുനിന്ന് പരപ്പേൽ-നെടുമ്പ്രക്കാട് വഴിയും തണ്ണീ൪മുക്കത്തുനിന്ന് വാരനാട് വഴിയും ദിവസേന വൻതോതിൽ കായൽമണൽ കടത്തുന്നുണ്ട്. നടുക്കായലിൽ നിന്നുള്ള മണ്ണിനേക്കാൾ കായലോരത്തെ മണലിന് ആവശ്യക്കാ൪ ഏറെയുള്ളതിനാൽ ഇതിലാണ് മണൽമാഫിയ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. രാത്രിയുടെ മറവിൽ കായലോരത്തുനിന്ന് കോരിയെടുക്കുന്ന മണൽ രാത്രിതന്നെ ലോറിയിൽ കടത്തുകയാണ് ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.