ബാങ്ക്-പെട്രോള്‍ പമ്പ് സമരം: ജില്ലയില്‍ ജനം വലഞ്ഞു
text_fieldsപത്തനംതിട്ട: ബാങ്ക് ജീവനക്കാരുടെയും പെട്രോൾ പമ്പ് ഉടമകളുടെയും സമരത്തെ തുട൪ന്ന് ജില്ലയിൽ ജനങ്ങൾ വലഞ്ഞു. ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.
സമരത്തെ തുട൪ന്ന് ജില്ലയിൽ ബാങ്കുകൾ ഒന്നും പ്രവ൪ത്തിച്ചില്ല. രാവിലെ തുറന്ന ചില സ്വകാര്യ ബാങ്കുകളും സമരക്കാ൪ എത്തി അടപ്പിച്ചു.
ബാങ്ക് ഇടപാടുകൾ എല്ലാം നിലച്ചതോടെ ജനം വലിയ ദുരിതമാണ് അനുഭവിച്ചത്. എ.ടി.എമ്മുകളുടെ മുന്നിൽ തിങ്കളാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ചില എ.ടി.എമ്മുകളിൽ രാത്രിയോടെ പണം തീ൪ന്നത് ഇടപാടുകാരെ ഏറെ വലച്ചു.
ബാങ്ക് പണിമുടക്ക് ചൊവ്വാഴ്ചയും തുടരുന്നതിനാൽ ജനം കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരും.
ഇതോടൊപ്പം മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ പെട്രോൾ പമ്പുകൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പമ്പ് ഉടമകൾ നടത്തിയ സമരവും ജനജീവിതത്തെ ബാധിച്ചു. ഇന്ധനം ലഭിക്കില്ലെന്നറിഞ്ഞതോടെ നല്ലൊരു ശതമാനം വാഹനങ്ങളും പുറത്തിറക്കാൻ ആളുകൾ തയാറായില്ല. ബസുകളിൽ നേരത്തേ തന്നെ ഇന്ധനം സ്റ്റോക് ചെയ്തിരുന്നതിനാൽ സ൪വീസ് നടത്തി. തീരുമാനം പുന$പരിശോധിച്ചില്ലെങ്കിൽ 18 നും 19 നും പമ്പുകൾ വീണ്ടും അടച്ചിടാനാണ് സമരക്കാരുടെ തീരുമാനം.
വേതന വ്യവസ്ഥ നടപ്പാക്കിയ ശേഷം മാത്രം കമ്പ്യൂട്ട൪വത്കരണം നടപ്പാക്കുക, സാ൪വത്രിക റേഷൻ പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് സമരം നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം 15 മുതൽ അനിശ്ചിതകാലം നടത്താനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.