ഐ.പി.എല്‍ വാതുവെപ്പില്‍ ധോണി എല്ലാം അറിഞ്ഞു
text_fieldsന്യൂഡൽഹി: ഐ.പി.എൽ വാതുവെപ്പ് സംഭവത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്കും ടീമം ഗം സുരേഷ് റെയ്നക്കും പങ്കുണ്ടെന്ന സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മുകുൾ മുഗ്ദൽ കമ്മിറ്റിയുടെ റിപ്പോ൪ട്ടിലെ പരാമ൪ശം ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലക്കും. ഈ താരങ്ങളടക്കം ഇന്ത്യൻ ടീമിലെ സ്ഥിരാംഗങ്ങളായ ആറുപേ൪ക്ക് ഒത്തുകളിയിൽ പങ്കുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോ൪ട്ട്. ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പ൪ കിങ്സിൻെറ ടീം പ്രിൻസിപ്പലും ബി.സി.സി.ഐ പ്രസിഡൻറ് എൻ. ശ്രീനിവാസൻെറ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിൽ പങ്കുണ്ടെന്ന് കമീഷൻ റിപ്പോ൪ട്ട് വ്യക്തമാക്കിയിരുന്നു. ചെന്നൈ സൂപ്പ൪കിങ്സിൻെറ നായകനാണ് ധോണി. കേസിൽ നേരത്തേ ആരോപണ വിധേയരായവ൪ക്ക് മുഗ്ദൽ കമീഷൻ ക്ളീൻ ചിറ്റ് നൽകിയിട്ടില്ളെന്നു മാത്രമല്ല, സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് നി൪ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വാതുവെപ്പുകാരുമായുള്ള സംഭാഷണത്തിൻെറ ടേപ്പ് പരിശോധിച്ചതിൽനിന്നാണ് വാതുവെപ്പിൽ ധോണിയും റെയ്നയുമടക്കം ഇന്ത്യൻ താരങ്ങൾക്ക് പങ്കുണ്ടെന്ന് കണ്ടത്തെിയത്. റിപ്പോ൪ട്ടിൽ ഇരുവരെയും പേരെടുത്ത് പരാമ൪ശിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രമുഖ സ്പോ൪ട്സ് പത്രപ്രവ൪ത്തകനെ ഉപയോഗിച്ചാണ് കമീഷൻ ടേപ്പിൽനിന്ന് പ്രമുഖതാരങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞത്. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
എന്നാൽ, കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഈ താരങ്ങൾ ഇപ്പോഴും ടീമിൻെറ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാതുവെപ്പ് സംഘത്തിലെ വൻതോക്കുകളായ ചന്ദ്രേഷ് ജെയ്ൻ, അശ്വിൻ അഗ൪വാൾ എന്നിവരുമായുള്ള സംഭാഷണത്തിൻെറ ടേപ്പുകളിലാണ് ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്രതാരങ്ങളുടെ പേര് വ്യക്തമായതെന്നും റിപ്പോ൪ട്ടിൽ പറയുന്നുണ്ട്.
കേസ് അന്വേഷിച്ച മുംബൈ, ദൽഹി പൊലീസ് റെക്കോഡ് ചെയ്ത സംഭാഷണങ്ങളിലും ഇന്ത്യൻ താരങ്ങൾക്കും ചില വിദേശതാരങ്ങൾക്കും വാതുവെപ്പിൽ സജീവപങ്കാളിത്തമുള്ളതായി സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.