തായ് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള പ്രതിപക്ഷ ഹരജി കോടതി തള്ളി
text_fieldsബാങ്കോക്: തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തായ്ലൻഡ് പ്രതിപക്ഷത്തിൻെറ ഹരജി കോടതി തള്ളി. ഫെബ്രുവരി രണ്ടിന് നടന്ന തെരഞ്ഞെടുപ്പ് ഭരണഘടനാലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.അഴിമതിക്കേസിൽ ജയിലിൽ കഴിയുന്നവ൪ക്ക് മാപ്പ് നൽകുന്നതിനുള്ള ബിൽ പാ൪ലമെൻറിൽ അവതരിപ്പിച്ചിരുന്നു. ഇത് അഴിമതിക്കേസിൽ തടവിൽകഴിയുന്ന മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ ശിക്ഷയിൽ ഇളവു നൽകാനാണെന്നാരോപിച്ച് രാജ്യത്ത് പ്രതിപക്ഷം പ്രക്ഷോഭം തുടരുകയാണ്. തായ്ലൻഡ് പ്രധാനമന്ത്രി യിങ്ഗ്ളക് ഷിനാവത്രയുടെ സഹോദരനാണ് തക്സിൻ ഷിനാവത്ര. പ്രധാനമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് നടത്താൻ യിങ്ഗ്ളക് ഷിനാവത്ര തീരുമാനിച്ചതെങ്കിലും പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.