Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രഷറി പ്രതിസന്ധി...

ട്രഷറി പ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവെച്ചത്

text_fields
bookmark_border
ട്രഷറി പ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവെച്ചത്
cancel

തിരുവനന്തപുരം: സ൪ക്കാറിൻെറ സാമ്പത്തിക ഇടപാടുകൾ വൻതോതിൽ ബാങ്കുകളിലേക്ക് മാറ്റിയതാണ് ട്രഷറി ശൂന്യമാകും വിധം ഗുരുതര പ്രതിസന്ധിയിലേക്കത്തെിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ൪ക്കാ൪ പ്രോജക്ടുകളുടെയും കമ്പനികളുടെയും അധിക പണം ട്രഷറിയിൽ നിലനി൪ത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈസ്ഥിതി ഉണ്ടാകുമായിരുന്നില്ല. ട്രഷറിയിൽ നിലനി൪ത്താമായിരുന്ന പണം ബാങ്കുകളിലേക്ക് മാറ്റുകയും ട്രഷറി നിക്ഷേപങ്ങളോട് സ൪ക്കാറിന് താൽപര്യമില്ലാതെ വരികയുംചെയ്തു. ദൈനം ദിന കാര്യങ്ങൾ ഒരുനിലയ്ക്കും മുന്നോട്ടുപോകില്ളെന്ന ഘട്ടത്തിലാണ് ക്ഷേമനിധികളിലെ പണം ട്രഷറിയിലേക്ക് തിരിച്ചുവിടാൻ ഇപ്പോൾ ആലോചിക്കുന്നത്.
കടുത്തപ്രതിസന്ധി വരുമെന്ന മുന്നറിയിപ്പവഗണിച്ചാണ് ട്രഷറിയിലുണ്ടായിരുന്ന സ൪ക്കാ൪ സ്ഥാപനങ്ങളുടെ പണം ബാങ്കുകളിലേക്ക് മാറ്റാൻ ധനവകുപ്പിലെ ഉന്നത൪ അനുമതി നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകി 2012ൽ ധനവകുപ്പ് സെക്രട്ടറി സ൪ക്കുല൪ പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിൻെറ മറപിടിച്ച് ട്രഷറിയിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ പിൻവലിച്ച് ബാങ്കുകളിലേക്ക് മാറ്റി. ഇത് ട്രഷറിക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. ഇതിന് പിന്നാലേ പുതുതലമുറ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് അനുമതിനൽകാനും ശ്രമം നടന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രോജക്ടുകൾ, സ൪ക്കാ൪ കമ്പനികൾ, ക്ഷേമനിധികൾ, ബോ൪ഡുകൾ, കോ൪പറേഷനുകൾ തുടങ്ങിയവ പതിനായിരക്കണക്കിന് കോടി രൂപ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ബജറ്റിൽ അനുവദിക്കുന്ന തുകപോലും പിൻവലിച്ച് ബാങ്കുകളിലേക്ക് മാറ്റുന്ന പ്രവണതയുമുണ്ട്. ഭരണത്തിലെ ഉന്നതരുടെ താൽപര്യപ്രകാരം വൻതുക സ്വകാര്യ ബാങ്കുകളിലും നിക്ഷേപിക്കുന്നു. കൊച്ചി മെട്രോയുടെ പണം മറ്റൊരു ജില്ലയിലെ പുതുതലമുറ ബാങ്കിൻെറ ബ്രാഞ്ചിൽ നിക്ഷേപിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. സംസ്ഥാനത്തിൻെറ സാമ്പത്തിക ശേഷി ഇവിടത്തെന്നെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് ട്രഷറി സേവിങ്സ് ബാങ്ക് സംവിധാനം വളരെ മുമ്പ് തന്നെ കേരളത്തിൽ നിലനിന്നിരുന്നു.
ഇതിലേക്ക് കൂടുതൽ പണം ലഭ്യമാക്കി ട്രഷറിയെ ശക്തിപ്പെടുത്താനും എ.ടി.എം അടക്കം ആരംഭിക്കാനും നടപടികളായതാണ്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ എം.പിമാ൪, എം.എൽ.എമാ൪ എന്നിവരെ കൊണ്ട് ട്രഷറിയിലേക്ക് നിക്ഷേപം സമാഹരിച്ചിരുന്നു.
ഓരോ ജനപ്രതിനിധിയും ശേഖരിച്ചുനൽകുന്ന തുകയുടെ ഇരട്ടി അവരുടെ മണ്ഡലങ്ങളിൽ വികസനപദ്ധതികൾക്ക് അനുവദിക്കാനും തീരുമാനിച്ചു. നേരത്തെ ജീവനക്കാ൪ക്ക് ഒരു ശതമാനം ഇൻസെൻറീവ് നൽകിയും ട്രഷറിയിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നു. അന്ന് 110 കോടി സമാഹരിക്കാനായി. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് വലിയ പ്രയാസമില്ലാതെ സ൪ക്കാറിന് മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നു.
ഇപ്പോൾ ശമ്പളം അടക്കം മറ്റു ഇടപാടുകളും ട്രഷറിയിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിച്ചുവരികയാണ്. ഏറെ താമസിയാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം പൂ൪ണമായി മാറും. പണം എടുത്തുവെച്ച് വിതരണംചെയ്യുന്ന സംവിധാനം വേണ്ടെന്ന നിലപാടിലാണ് ധനവകുപ്പ്.
ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകളിലേക്ക് നൽകാനും അത് എ.ടി.എമ്മുമായി ബന്ധിപ്പിക്കാനും നേരത്തെ ആലോചിച്ചിരുന്നു. പണം ഒരു ദിവസം കൊണ്ട് ട്രഷറിയിൽ നിന്ന് ഒഴുകിപ്പോകുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു ഈ നി൪ദേശം. അതും അട്ടിമറിച്ചു. ശമ്പളവും പെൻഷനുമായി നൽകുന്ന പണം ബാങ്കുകളിൽ വന്നടിയും.
ട്രഷറിയിൽ നിന്ന് ഫണ്ട് ബാങ്കുകളിലേക്ക് തിരിച്ചുവിടുന്നതിനെ അക്കൗണ്ടൻറ് ജനറൽ പോലും എതി൪ത്തിട്ടും ഫലമുണ്ടായില്ല. തങ്ങളുടെ പരിശോധനക്ക് ട്രഷറിയിൽ തന്നെ പണം നിൽക്കുന്നതാണ് നല്ലതെന്നും കാലാവധി കഴിഞ്ഞും തുടരുന്ന നിക്ഷേപങ്ങൾ അറിയാനാകുമെന്നും എ.ജി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി ട്രഷറിയിൽ പണമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നില്ല. ട്രഷറി ഓവ൪ ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യവും അപൂ൪വമായിരുന്നു. ഇത്തരം ഫണ്ടുകൾ ട്രഷറിയിൽ നിലനിന്നതാണ് ഇതിന് വഴിയൊരുക്കിയത്.
കഴിഞ്ഞവ൪ഷം 3,500 കോടി ട്രഷറിയിലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 300 കോടി മാത്രമേയുള്ളൂ. ഈ നില തുട൪ന്നാൽ അധികം താമസിയാതെ ട്രഷറി പൂട്ടുന്ന സ്ഥിതിവരും.
ക്ഷേമനിധികൾ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം കൂടുതൽ പലിശ കൊടുത്ത് ട്രഷറിയിലത്തെിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
സ൪ക്കാ൪ സ്ഥാപനങ്ങളുടെ പണം മുഴുവൻ പിൻവലിച്ചു കൊണ്ടുപോയ ശേഷം ഉയ൪ന്ന പലിശ വാഗ്ദാനം ചെയ്ത് അവ തിരിച്ചു പിടിക്കുന്ന വൈരുദ്ധ്യമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story