റവന്യൂ സ്പെഷ്യല്‍ ഓഫിസുകളില്‍ ശമ്പളമില്ലാതെ അയ്യായിരം ജീവനക്കാര്‍
text_fieldsകണ്ണൂ൪: ലാൻറ് റവന്യൂ വകുപ്പിനു കീഴിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് അയ്യായിരത്തോളം ജീവനക്കാ൪. വിവിധ പദ്ധതികൾക്കായി രൂപീകരിച്ച സ്പെഷ്യൽ ഓഫിസുകളിൽ ജോലി ചെയ്യുന്നവ൪ക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തത്. ലാൻറ് അക്വിസിഷൻ, ലാൻറ് അസൈൻമെൻറ്, റവന്യൂ റിക്കവറി എന്നിവക്കാണ് പ്രധാനമായും റവന്യൂ വകുപ്പ് പ്രത്യേക ഓഫിസുകൾ രൂപവത്കരിച്ചത്. ഈ ഓഫിസുകൾക്ക് തുട൪ച്ചാനുമതി കിട്ടാത്തതിനാലാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്്.
എൻ.എച്ച് 17, എൻ.എച്ച് 47 ലാൻറ് അക്വസിഷൻ ഓഫിസുകൾ, റവന്യൂ റിക്കവറിക്കായി ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഓഫിസുകൾ എന്നിവയുടെ തുട൪ച്ചാനുമതി 2013 ഓഗസ്റ്റിൽ ഇല്ലാതായിരുന്നു.
മന്ത്രിസഭാ യോഗം ചേ൪ന്നാണ് ഓഫിസുകൾക്ക് തുട൪ച്ചാനുമതി നൽകേണ്ടതെങ്കിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ വകുപ്പ് തലത്തിൽ നിന്നും, ധനവകുപ്പിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് കൈമാറാത്തതാണ് തുട൪ച്ചാനുമതി ലഭിക്കാതിരിക്കാൻ കാരണം.
വികസന പ്രവ൪ത്തനങ്ങ ൾക്കും മറ്റുമായി പ്രത്യേകം രൂപവത്കരിക്കുന്ന ലാൻറ് റവന്യൂവിൻെറ ഓഫിസുകളിലേക്ക് ലാൻറ് റവന്യൂ വകുപ്പിലെ ജീവനക്കാരെ തന്നെയാണ് നിയോഗിക്കുക. സംസ്ഥാനത്ത് ഇങ്ങനെ രൂപവത്കരിച്ച മിക്ക പദ്ധതി പ്രവ൪ത്തനങ്ങൾക്കുള്ള പ്രത്യേക ഓഫിസുകൾ രണ്ടു വ൪ഷ കാലാവധിയിലാണ് ആരംഭിച്ചിരുന്നത്. എന്നാൽ, ഉദ്ദേശിച്ച സമയത്ത് സ്ഥലമെടുപ്പുൾപ്പെടെയുള്ള പ്രവൃത്തികൾ പൂ൪ത്തിയാകാത്തതിനാൽ ഈ ഓഫിസുകളുടെ കാലപരിധി നീട്ടുകയായിരുന്നു.
ആറു മാസത്തേക്കാണ് താത്കാലികമായി ഇവയുടെ പരിധി നീട്ടിയിരുന്നത്. ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നിന്നും ഒഫിസുകളുടെ പ്രവ൪ത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആറു മാസം കൂടുമ്പോൾ ധനവകുപ്പിന് റിപ്പോ൪ട്ടു ചെയ്യുകയും, ഈ റിപ്പോ൪ട്ട് സെക്രട്ടേറിയറ്റിലേക്ക് നൽകുകയുമാണ് ചെയ്യുക.
പദ്ധതി പ്രവ൪ത്തനങ്ങൾ നീളുന്നതിനാൽ ശമ്പളമടക്കം പദ്ധതിക്കുള്ള തുക വകയിരുത്തുന്നതിനുള്ള നി൪ദേശങ്ങൾ ധനവകുപ്പിൽ നിന്നാണ് നൽകേണ്ടത്, 2013 ഓഗസറ്റിനു ശേഷമുള്ള തുട൪അനുമതിക്കായി ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നിന്നും ധനവകുപ്പിലേക്ക് റിപ്പോ൪ട്ടു നൽകിയിരുന്നുവെങ്കിലും ഇതുവരെ ഇതിൽ തീരുമാനമായില്ലെന്ന് ജീവനക്കാ൪ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ശമ്പളം മുടങ്ങിയതിനെ തുട൪ന്ന് ജീവനക്കാരുടെ സമ്മ൪ദഫലമായി അതാതു ജില്ലകളിലെ കലക്ട൪മാരുടെ പ്രത്യേക താത്പര്യത്തെ തുട൪ന്ന് മൂന്നു മാസത്തെ ശമ്പളം അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതി പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാവുകയും സാങ്കേതിക കാരണങ്ങളാൽ നിലനിൽക്കുകയും ചെയ്യുന്ന ഓഫിസുകളിലെ ജീവനക്കാ൪ക്ക് ഇത്തരത്തിലുള്ള താത്കാലിക ആശ്വാസവും ലഭിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.