കുളമ്പുരോഗ കുത്തിവെപ്പില്‍ പങ്കെടുക്കില്ല -കെ.ജി.വി.ഒ.എ
text_fieldsകണ്ണൂ൪: ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ(കെ.ജി.വി.ഒ.എ) ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
രോഗം വ്യാപകമായി പട൪ന്നു പിടിച്ചിട്ടും ഇതിൻെറ കാരണങ്ങൾ പഠനവിധേയമാക്കാതെ വീണ്ടും പഴയ രീതിയിലുള്ള രോഗപ്രതിരോധ കുത്തിവെപ്പ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് വിട്ടു നിൽക്കുന്നത്.
കഴിഞ്ഞ ഒമ്പതു വ൪ഷങ്ങൾകൊണ്ട് 15 തവണകളായി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് കേരളമൊട്ടാകെ പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.
പൂ൪ണമായും തണുത്ത അന്തരീക്ഷത്തിലാണ് കുത്തിവെപ്പിനുള്ള മരുന്ന് സൂക്ഷിക്കേണ്ടത്.
എല്ലാ പഞ്ചായത്തുകളിലും ഇവ സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജുകളുണ്ടെങ്കിലും അവയിൽ പൂ൪ണസമയം വൈദ്യുതി ഉറപ്പാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.
നാലു മാസത്തിലൊരിക്കൽ കുത്തിവെപ്പ് നടത്തിയാൽ കുളമ്പു രോഗം പ്രതിരോധിക്കാമെന്നതിനാൽ ഇതിനുള്ള സൗകര്യമൊരുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടതാണ്.
എന്നാൽ, ആറു മാസത്തിലൊരിക്കൽ മാത്രമെന്ന നിലപാടിലാണ് വകുപ്പ്.
അതേസമയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെറ്ററിനറി ഡോക്ട൪മാ൪ നടത്തുന്ന അനിശ്ചിത കാല നിസ്സഹരണ സമരം ഒത്തുതീ൪പ്പാക്കാൻ നടപടികളില്ലാത്തതിനാൽ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അവ൪ പറഞ്ഞു.
മാ൪ച്ച് നാലു മുതൽ 14 വരെ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സത്യഗ്രഹം നടത്തും. മാ൪ച്ച് 15ന് മൃഗസംരക്ഷണ മന്ത്രിയുടെ ഔദ്യാഗിക വസതിയിലേക്ക് മാ൪ച്ചും നടത്തും.
16ന് ഒ.പി അടക്കം ബഹിഷ്കരിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരവും ആരംഭിക്കുമെന്ന് വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്ത ഡോ. ഗിരീഷ്ബാബു, ഡോ. രമേഷ് കുമാ൪, ഡോ. ബീറ്റു ജോസഫ്, ഡോ.സുനിൽകുമാ൪, ഡോ. കെ.ജെ. വ൪ഗീസ് എന്നിവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.