ചൈനാക്ളേ കമ്പനി പ്രവര്‍ത്തനം നിര്‍ത്തണം –മുസ്ലിം ലീഗ്
text_fieldsപഴയങ്ങാടി: ഗുരുതര പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്ന കേരള ക്ളേസ് ആൻഡ് സിറാമിക്സ് കമ്പനിയുടെ പ്രവ൪ത്തനം അടിയന്തരമായി നി൪ത്തണമെന്ന് മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് അടിയന്തര യോഗം ആവശ്യപ്പെട്ടു.
കൃഷിനാശം വരുത്തിയും സാംക്രമിക രോഗങ്ങൾ പട൪ത്തിയുമാണ് ചൈനാക്ളേ കമ്പനി പ്രവ൪ത്തിക്കുന്നത്.
കമ്പനിക്കെതിരെ ജനരോഷം രൂക്ഷമായതിനെ തുട൪ന്ന് 1993ൽ അന്നത്തെ നിയമസഭാ സ്പീക്ക൪ പി.ജെ. കുര്യൻ കമ്പനി അടച്ചൂപൂട്ടാൻ നി൪ദേശിച്ചിരുന്നു.
എന്നാൽ, നി൪ദേശം നടപ്പാക്കാതിരിക്കാനുള്ള പഴുതുകളുമായി കമ്പനി മുന്നോട്ടുനീങ്ങിയതിനെ തുട൪ന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി വിശദ പഠനം നടത്തി റിപ്പോ൪ട്ട് സമ൪പ്പിച്ചു. ഈ റിപ്പോ൪ട്ടിലും അടച്ചുപൂട്ടണമെന്ന നി൪ദേശം നൽകിയെങ്കിലും നടപ്പായില്ല.
കമ്പനി പ്രവ൪ത്തനം മൂലം മുട്ടം, വെങ്ങര പ്രദേശങ്ങളിലെ വീട്ടുകിണറുകളിൽ ശുദ്ധജലം കിട്ടാക്കനിയായി. ഏക്കറുകളോളം സ്ഥലങ്ങൾ കൃഷിയോഗ്യമല്ലാതായിട്ടുണ്ട്.
വിഷം കല൪ന്ന ഖര, ദ്രാവക മാലിന്യങ്ങളുടെ സാന്നിധ്യം മുട്ടം പ്രദേശത്ത് പുതിയ 15 അ൪ബുദ രോഗികളെ സൃഷ്ടിച്ചു. തൊഴിലാളികളിൽ ച൪മരോഗം പട൪ത്തിയും മലിന ജലമൊഴുക്കി തോടുകളിലെ മത്സ്യങ്ങളെ കൊന്നൊടുക്കിയും കമ്പനി പ്രവ൪ത്തനം തുടരുകയാണെന്ന് യോഗം വിലയിരുത്തി.
മാടായിപ്പാറയിലെ മുഴുവൻ ജൈവ സമ്പത്തും നശിപ്പിച്ച് ഖനനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുകയാണ്.
പ്രദേശത്ത് ച൪മ രോഗങ്ങൾ, അ൪ബുദം, ആസ്ത്മ എന്നിവ പട൪ന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കമ്പനിയുടെ പ്രവ൪ത്തനം നി൪ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
കല്യാശേരി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് പി.ഒ.പി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.പി. ബദറുദ്ദീൻ, വി.പി. മുഹമ്മദലി മാസ്റ്റ൪, കെ.പി.അബ്ബാസ്, കെ.ടി. നൗഷാദ്, ടി.കെ. മുഹമ്മദ് കുഞ്ഞി, കായിക്കാരൻ സഹീദ്,
എം.പി. കുഞ്ഞിക്കാതിരി, എം.വി. നജീബ്, ഒ. ബഷീ൪, ബി. മുഹമ്മദ് അശ്റഫ്, പി.എം. ഹനീഫ്, കെ.വി. ഇബ്രാഹിം എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.