തിരൂര്‍-കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസ് പ്രതീക്ഷ
text_fieldsതാനൂ൪: ദേവധാ൪ റെയിൽവേ മേൽപ്പാലം തുറക്കുന്നതോടെ തിരൂ൪-കോഴിക്കോട് റൂട്ടിൽ കൂടുതൽ ട്രാൻസ്പോ൪ട്ട് ബസുകൾ സ൪വീസ് നടത്തിയേക്കും. ചമ്രവട്ടം പാലം തുറന്നതോടെ 25 കെ.എസ്.ആ൪.ടി.സി ബസുകൾ ഈ റൂട്ടിൽ സ൪വീസ് നടത്തിയിരുന്നു. ഇതിൽ പകുതി ബസുകൾ മാത്രമാണ് നിലവിൽ സ൪വീസ് നടത്തുന്നത്.
മിക്ക ബസുകളും ഓട്ടം നി൪ത്തിയതിന് ഒരു കാരണം ദേവധാ൪ റെയിൽവേ ഗേറ്റ് അടവിൽ കുടുങ്ങി സമയം നഷ്ടമാകുന്നതായിരുന്നു. സ൪വീസുകൾക്ക് സമയപട്ടിക ഉണ്ടാക്കാനും ഇതുമൂലം സാധിച്ചിരുന്നില്ല.
ചമ്രവട്ടം മുതൽ തിരൂ൪വരെയുള്ള റോഡ് തക൪ച്ച മറ്റൊരുകാരണമായി രുന്നു. ഈ റോഡ് പുതുക്കിയിട്ടുണ്ട്. തിരൂ൪-താനൂ൪ റൂട്ടിൽ വീതികൂട്ടാനും ജങ്ഷൻ നവീകരണ പദ്ധതികളും ത്വരിതപ്പെടുത്തുന്നുണ്ട്.
അതോടെ കെ. എസ്.ആ൪.ടി.സി ബസുകളുടെ യാത്ര സുഗമമാകും. പാലം തുറക്കുന്ന തോടെ ബസുകൾക്ക് സമയനഷ്ടം കൂടാതെ സ൪വീസ് നടത്താനും സാധിക്കും.
ഇതോടെ കൂടുതൽ ബസുകൾ ഇതു വഴി സ൪വീസ് നടത്തുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.