കഞ്ചാവ് പ്രതി കടിച്ചു; എസ്.ഐയും മൂന്നു പൊലീസുകാരും ആശുപത്രിയില്‍
text_fieldsകോട്ടയം:കഞ്ചാവ്വിൽപന ചോദ്യംചെയ്തനാട്ടുകാരെ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചസംഭവത്തിൽ സ്റ്റേഷനിൽ വിളിച്ചുകൊണ്ടുവന്ന കൊലക്കേസ്പ്രതി പൊലീസ് സ്റ്റേഷനിൽ ആക്രണം നടത്തി.
ആക്രമണത്തിൽഎസ്.ഐ ഉൾപ്പെടെ മൂന്നുപൊലീസുകാ൪ കടിയേറ്റ് ആശുപത്രിയിൽ ചികിത്സതേടി. പൊലീസ് ജീപ്പിൻെറ ഗ്ളാസും അടിച്ചുതക൪ത്തു. ബുധനാഴ്ച രാത്രി 7.45ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ്സംഭവം.കൊലക്കേസ്പ്രതി പനച്ചിക്കാട് പെരുഞ്ചേരിക്കുന്ന് ആഷ്ലി സോമൻെറ (മോനിച്ചൻ-40) ആക്രമണത്തിൽ ചിങ്ങവനംഎസ്.ഐ എസ്.നിസാം,അഡീനഷൽ എസ്.ഐ ടി.വി പുഷ്പൻ, സിവിൽ പൊലീസ് ഓഫിസറായ ബിജു പി.നായ൪ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഷ്പൻെറ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കഞ്ചാവ് ലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം.
ബുധനാഴ്ചരാത്രി പെരുഞ്ചേരിക്കുന്നിലാണ് സംഭവം . 2012-ൽ അയൽവാസിയായ കുമാറിനെകൊലപ്പെടുത്തിയകേസിൽ ശിക്ഷിച്ച് ജയിലിലായിരുന്ന മോനിച്ചൻഅടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. മോനിച്ചൻ വീട്കേന്ദ്രീകരിച്ച്കഞ്ചാവ് വിൽപന നടത്തിവരുന്നത് നാട്ടുകാ൪എതി൪ത്തിരുന്നു. ഇതിനെതിരെ എക്സൈസ് ഉദ്യോഗസ്ഥരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇതിനെത്തുട൪ന്ന് പ്രദേശവാസികൾ കഞ്ചാവു വിൽപനക്കെതിരെ വ്യാപക പോസ്റ്റ൪ പ്രചാരണം നടത്തി. ഇതിൽ ക്ഷുഭിതനായ മോനിച്ചൻ നാട്ടുകാ൪ക്കെതിരെ ആക്രമണംഅഴിച്ചു വിടുകയായിരുന്നു. ഇതിനെത്തുട൪ന്ന് നാട്ടുകാ൪ ചിങ്ങവനം പൊലീസിൽവിവരംഅറിയിച്ചു. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ്ആക്രമണം പൊലീസിനുനേരെ ഉണ്ടായത്. ഏറെപണിപ്പെട്ടാണ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും വധശ്രമത്തിന് കേസെടുത്തതായും എസ്.ഐ എസ്.നിസാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.