എം.ജി റോഡിലെ സമരങ്ങളില്‍ കുടുങ്ങുന്നത് ലക്ഷക്കണക്കിന് വാഹനങ്ങള്‍
text_fieldsതിരുവനന്തപുരം: എം.ജി റോഡിലെ സമരങ്ങളിൽ കുടുങ്ങുന്നത് ലക്ഷക്കണക്കിന് വാഹനങ്ങളെന്ന് പഠനം. നാറ്റ്പാക്കും ട്രാഫിക് പൊലീസും മൂന്നുവ൪ഷം മുമ്പ് നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. നിലവിൽ ഇത് മൂന്നിരട്ടിയെങ്കിലുമായിട്ടുണ്ട്. പ്ളാമൂട്ടിനും പി.എം.ജിക്കും ഇടക്ക് 1,342 ഗുഡ്സ് വാഹനങ്ങൾ കടന്നുപോകുന്നതായാണ് കണ്ടെത്തൽ. 21,681 കാറുൾപ്പെടെയുള്ള വാഹനങ്ങളും 34, 693 ഇരുചക്ര വാഹനങ്ങളും 8,872 മുച്ചക്ര വാഹനങ്ങളും. പി.എം.ജിക്കും പാളയത്തിനുമിടക്ക് 568 ഗുഡ്സ് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. 28,498 കാറുൾപ്പെടെയുള്ള മിനി വാഹനങ്ങളും 36,771 ഇരുചക്ര വാഹനങ്ങളും 8,286 മുച്ചക്ര വാഹനങ്ങളും കടന്നുപോകുന്നു. പാളയത്തിനും ഓവ൪ബ്രിഡ്ജിനും ഇടക്ക് 12,306 കാറുകൾ ഉൾപ്പെടെ മിനി വാഹനങ്ങളും 17,983 ഇരുചക്ര വാഹനങ്ങളും 12,660 മുച്ചക്ര വാഹനങ്ങളും കടന്നുപോകുന്നു. ഓവ൪ബ്രിഡ്ജിനും തമ്പാനൂരിനും ഇടക്ക് 8,485 മിനി വാഹനങ്ങളും 11,616 ഇരുചക്ര വാഹനങ്ങളും 11,829 മുച്ചക്ര വാഹനങ്ങളും പോകുന്നുണ്ട്. തമ്പാനൂരിനും കിള്ളിപ്പാലത്തിനും ഇടക്ക് 9,025 മിനി വാഹനങ്ങളും 18,585 ഇരുചക്ര വാഹനങ്ങളും 7,612 മുച്ചക്ര വാഹനങ്ങളും പോകുന്നുണ്ട്. പുല൪ച്ചെ ആറു മുതൽ രാത്രി എട്ടുമണി വരെയുള്ള 16 മണിക്കൂറിനിടെയുള്ള കണക്കാണിത്.
കണ്ണാശുപത്രി, നഴ്സിങ്, ഡെൻറൽ കൗൺസിൽ ഓഫിസുകൾ, ജനറൽ ആശുപത്രി സെൻറ് ജോസഫ്സ് സ്കൂൾ, ഹോളി എയ്ഞ്ചൽ സ്കൂൾ, വഞ്ചിയൂ൪ കോടതി, പൊലീസ് സ്റ്റേഷൻ തുടങ്ങി 23 പ്രധാന ഓഫിസുകളിലേക്ക് 16 മണിക്കൂ൪ സമയത്തിനിടെ 23,060 വാഹനങ്ങൾ വന്നു പോകുന്നതായാണ് കണക്ക്.
എ.കെ.ജി സെൻറ൪, എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടുന്ന ഒമ്പത് സ്ഥാപനങ്ങളിലേക്ക് 6280 വാഹനങ്ങളും വന്നുപോകുന്നു. ശ്രീകണ്ഠേശ്വരം ക്ഷേത്രം, ബി.എസ്.എൻ.എൽ, പാസ്പോ൪ട്ട് ഓഫിസുകളിലേക്ക് 2,145 വാഹനങ്ങളാണ് വന്നുപോകുന്നത്. പൊലീസ് കമീഷണ൪ ഓഫിസ്, വിമെൻസ് കോളജ്, പൊലീസ് ട്രെയിനിങ് കോളജ്, റെയിൽവെ ഡിവിഷനൽ ഓഫിസ്, മോഡൽ സ്കൂൾ, ഗെസ്റ്റ് ഹൗസ്, ആ൪ട്സ് കോളജ്, നോ൪ക്ക സെൻറ൪ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 16 സ്ഥാപനങ്ങളിലേക്ക് 6,995 വാഹനങ്ങളും എത്തുന്നു. പ്രീമിയ൪ ഓഫിസ് മുതൽ കോട്ടക്കൽ ആര്യവൈദ്യശാല വരെയുള്ള എം.ജി റോഡിലെ സ്ഥാപനങ്ങളിലേക്ക് 16 മണിക്കൂറിൽ എത്തുന്നത് 53,735 വാഹനങ്ങളാണ്. മൂന്ന് വ൪ഷത്തിനിടെ ഇവിടെ തുടങ്ങിയ വസ്ത്ര ആഭരണശാലകളുടെ എണ്ണം ഒരുഡസനിൽ കവിയും.
ഇവിടങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ ലക്ഷങ്ങൾ മതിക്കുമെന്നുറപ്പാണ്. യൂനിവേഴ്സിറ്റി കോളജ്, യൂനിവേഴ്സിറ്റി ഓഫിസ് മുതൽ സെൻറ്് ജോ൪ജ് ഓ൪ത്തഡോക്സ് പള്ളി വരെയുള്ള ഭാഗത്ത് 8,795 വാഹനങ്ങളാണ് വരുകയും പോകുകയും ചെയ്യുന്നത്. ചാല മാ൪ക്കറ്റ്, പത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെ ജ്വല്ലറികളുടെയും വസ്ത്രശാലകളുടെയും എണ്ണക്കൂടുതലുള്ള പ്രദേശത്ത് എത്തുന്നത് 93, 480 വാഹനങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.