മൃതദേഹം മാറ്റാന്‍ ആംബുലന്‍സില്ല; നാട്ടുകാര്‍ പ്രതിഷേധിച്ചു
text_fieldsകുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം മാറ്റാൻ ആംബുലൻസ് ലഭ്യമായില്ല. മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നത് പ്രതിഷേധത്തിനിടയാക്കി.
രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് തന്നെ ജീപ്പ് ഉടമയും ഡ്രൈവറുമായ ഹനീഫാ റാവുത്തറും യാത്രക്കാരിയായ പൊന്നമ്മയും മരിച്ചിരുന്നു.
പരിക്കേറ്റ മറ്റുള്ളവരെ പൊലീസ് ജീപ്പിലും സ്വകാര്യ വാഹനത്തിലും ആശുപത്രികളിലേക്ക് കൊണ്ടുപോയി. എന്നാൽ റോഡിൽ കിടന്നിരുന്ന മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് വക ആംബുലൻസ് തകരാറിലായതിനാൽ ലഭിച്ചില്ല. തുട൪ന്ന് മണിക്കൂറുകളോളം മൃതദേഹങ്ങൾ വഴിയിൽ കിടന്നത് നാട്ടുകാ൪ക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധം ശക്തമായതോടെ പിക്അപ് വാൻ തരപ്പെടുത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ഒരു വിഭാഗം പഞ്ചായത്തോഫിസ് പടിക്കൽ പ്രതിഷേധവുമായി എത്തിയത് സംഘ൪ഷത്തിനിടയാക്കി. കുളത്തൂപ്പുഴ പൊലീസ് ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.