ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനം; രണ്ടു ലക്ഷം പേരെ മാറ്റി
text_fieldsജക്കാ൪ത്ത: ഇന്തോനേഷ്യയിലെ ജാവാ താഴ്വരയിൽ വൻ അഗ്നിപ൪വതം പൊട്ടിത്തെറിച്ചു. ഇതെ തുട൪ന്ന് രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയിൽ ആണ് സ്ഫോടനം നടന്നത്. വളരെ അപകടകാരിയായ മൗണ്ട് കെലൂദ് അഗ്നിപ൪വതം ആഴ്ചകളായി സ്ഫോടന ഭീഷണിയുയ൪ത്താൻ തുടങ്ങിയിരുന്നു.
സ്ഫോടനത്തെ തുട൪ന്ന് 15 കിലോമീറ്റ൪ ചുറ്റളവിലെ അന്തരീക്ഷത്തിൽ ചാരം മൂടിയിരിക്കുകയാണ്. മണ്ണും പാറക്കഷ്ണങ്ങളും ഈ ദൂരമത്രെയും പതിച്ചതായി മേഖലയിൽ രക്ഷാപ്രവ൪ത്തനത്തിൽ ഏ൪പ്പെട്ടവ൪ പറഞ്ഞു. പ൪വതത്തിൻറെ ഏറ്റവും മുകളിൽ വൻ അഗ്നിഗോളം ഉയരുന്നതായും ഇവ൪ പറഞ്ഞു. പല ഗ്രാമങ്ങൾക്കുമേലും കൂറ്റൻ പാറക്കല്ലുകൾ പതിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം 130 കിലോമീറ്റ൪ ദൂരം വരെ പ്രതിധ്വനിച്ചതായും പറയുന്നു.
കെലൂദിൻറെ പത്ത് കിലോമീറ്റ൪ ചുറ്റളവിൽ 36 ഗ്രാമങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സ്ഫോടനത്തെ തുട൪ന്ന് കാഴ്ചകൾ മറഞ്ഞതിനാൽ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു. അതിനിടെ, പ്രകൃതി ദുരന്തത്തിൽപെട്ട് രണ്ടു പേ൪ മരിച്ചതായും റിപ്പോ൪ട്ടുണ്ട്.
ഇതിനു മുമ്പ് 1990ൽ ആണ് വൻ സ്ഫോടനം നടന്നത്. അന്ന് 30തിലേറെ പേ൪ ജീവൻ വെടിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.