സോണിയ ഗാന്ധിയെ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയില്ല
text_fieldsകൊച്ചി: കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവ൪ത്തനങ്ങൾക്കെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയില്ല. മലപ്പുറം ജില്ലയിൽ ഒൗദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് മുഖ്യമന്ത്രിക്ക് എത്താൻ സാധിക്കാതിരുന്നതെന്ന് അദ്ദേഹത്തിൻെറ ഓഫീസ് അറിയിച്ചു. എന്നാൽ, ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.
കൊച്ചി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ സോണിയ ഗാന്ധിക്ക് സംസ്ഥാനത്ത് ഇന്ന് മറ്റ് പരിപാടികളില്ല. വിമാനത്താവളത്തിൽ നിന്ന് മറ്റൊരു വിമാനത്തിൽ സോണിയ ഗാന്ധി ലക്ഷദ്വീപിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയി.
അതേസമയം, തൻെറ അഭിപ്രായം കണക്കിലെടുക്കാതെ വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കിയതിലുള്ള വിയോജിപ്പാണ് സോണിയയെ സ്വീകരിക്കാൻ എത്താതെ ഉമ്മൻചാണ്ടി പ്രകടിപ്പിച്ചതെന്ന് സൂചന. കഴിഞ്ഞ ദിവസം വി.എം. സുധീരൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലും വൈകിയാണ് ഉമ്മൻചാണ്ടി എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.