ടി.പി വധക്കേസ്: കൂറുമാറ്റം പ്രതികളുടെ സഹോദരനും മാതാവിനും നോട്ടീസ്
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിചാരണക്കിടെ കൂറുമാറിയ സാക്ഷികൾക്കെതിരെ സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻകുട്ടി നൽകിയ 13 ഹരജികളിൽ പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി വെള്ളിയാഴ്ച വാദം കേട്ടു.
ഇതിൽ മൂന്ന് സാക്ഷികൾക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയക്കാൻ ഉത്തരവിട്ടു. മൂന്നു പേരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ വിധി പറയും. ഏഴു പേ൪ക്കെതിരായ ഹരജിയിൽ വീണ്ടും വാദം കേൾക്കും.
ആറാം പ്രതി അണ്ണൻ സിജിത്തിൻെറ മാതാവായ 109ാം സാക്ഷി കെ. വസന്ത, ഒന്നാംപ്രതി എം.സി. അനൂപിൻെറ ഇളയ സഹോദരനും 74ാം സാക്ഷിയുമായ എം.സി. അജേഷ്കുമാ൪, 38ാം സാക്ഷിയും പ്രതികൾ ഒളിച്ചതായി പറയുന്ന കൂത്തുപറമ്പ് ലോഡ്ജിലെ ജീവനക്കാരനുമായ ഷെ൪ലറ്റ് എന്നിവ൪ മാ൪ച്ച് നാലിന് വിശദീകരണം നൽകണമെന്നാണ് നോട്ടീസ്.
41ാം സാക്ഷി അബ്ദുല്ലക്കെതിരായ ഹരജിയിൽ 18നും 42ാം സാക്ഷി സന്ദീപിനെതിരായ ഹരജിയിൽ 19നും 55ാം സാക്ഷി പ്രകാശനെതിരായ ഹരജിയിൽ 22 നും വിധി പറയും.
60ാം സാക്ഷി പി. ലിജേഷ്, 68ാം സാക്ഷി കെ.കെ. പവിത്രൻ, 77ാം സാക്ഷി കെ.കെ. സുധീ൪കുമാ൪, 81ാം സാക്ഷി കെ.കെ. പ്രദീപൻ, 46ാം സാക്ഷി അനൂപ് തുടങ്ങിയവ൪ക്കെതിരായ ഹരജിയിൽ 20, 25, 26 തീയതികളിൽ വാദം കേൾക്കും.
ടി.പിയെ വധിച്ചതിന് തൊട്ടടുത്ത ദിവസം പ്രതികളെ ലോഡ്ജ് മുറിയിൽ കണ്ടുവെന്ന മൊഴിയാണ് ഷെ൪ലറ്റ് നിഷേധിച്ചത്. തൻെറ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് മകനും ആറാം പ്രതിയുമായ അണ്ണൻസിജിത്ത് സംഭവസമയം ഉപയോഗിച്ച മൊബൈൽ സിംകാ൪ഡ് സംഘടിപ്പിച്ചത് എന്ന മൊഴിയായിരുന്നു വസന്ത നിഷേധിച്ചത്.
ഒന്നാം പ്രതി അനൂപ് ഉപയോഗിച്ച സാംസങ് കമ്പനിയുടെ മൊബൈൽ ഫോണും നാല് ജി.ബി മെമ്മറി കാ൪ഡും താൻ പൊലീസിന് ഹാജരാക്കിക്കൊടുത്തുവെന്ന മൊഴി സാക്ഷിയും സഹോദരനുമായ അജേഷ്കുമാറും മാറ്റിപ്പറഞ്ഞു.
മൊത്തം 22 സാക്ഷികൾക്കെതിരെയാണ് പ്രോസിക്യൂഷൻ ഹരജി നൽകിയത്. ഇവയിൽ 43ാം സാക്ഷി അജിത്തിനെതിരായ ഹരജി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
സാക്ഷി പൊലീസ് പറഞ്ഞ പ്രകാരം മൊഴി നൽകിയാൽ തന്നെയും അത് ഇപ്പോൾ പുറപ്പെടുവിച്ച കേസ് വിധിയെ ബാധിക്കില്ളെന്ന് കണ്ടത്തെിയാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.