ലക്ഷദ്വീപ് ഡീന്‍: കാലിക്കറ്റില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍
text_fieldsതേഞ്ഞിപ്പലം: ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന ഡീൻ നിയമനത്തെ ചൊല്ലി കാലിക്കറ്റ് സ൪വകലാശാലയിൽ കോൺഗ്രസും മുസ്ലിംലീഗും നേ൪ക്കുനേ൪. സിൻഡിക്കേറ്റിൻെറ സ്റ്റാഫ് സ്ഥിരംസമിതി യോഗത്തിലാണ് ഇരു പാ൪ട്ടികളിലെയും പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്.
കാലാവധി കഴിഞ്ഞ ലക്ഷദ്വീപ് ഡീൻ കെ. കുഞ്ഞികൃഷ്ണനെ വീണ്ടും നിയമിക്കുന്നതിനെ ചൊല്ലിയാണ് ത൪ക്കം. ഇദ്ദേഹത്തെ നിയമിക്കണമെന്ന് കോൺഗ്രസ് അംഗങ്ങളും അനുവദിക്കില്ലെന്ന് ലീഗ് അംഗങ്ങളും പറഞ്ഞതോടെ യോഗം അലങ്കോലമായി.
സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗങ്ങളായ ടി.എൻ. പ്രതാപൻ എം.എൽ.എ, അഡ്വ. പി.എം. നിയാസ് എന്നിവരാണ് കെ. കുഞ്ഞികൃഷ്ണനെ വീണ്ടും നിയമിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്. കെ.പി.സി.സി നിലപാടാണിതെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇരുവരും പറഞ്ഞു.
എന്നാൽ, ഇദ്ദേഹത്തിന് നീട്ടിക്കൊടുക്കരുതെന്നാണ് മുസ്ലിംലീഗ് നിലപാടെന്ന് ലീഗ് സിൻഡിക്കേറ്റംഗങ്ങളായ ഡോ. വി.പി. അബ്ദുൽ ഹമീദ്, ഡോ. ടി.പി. അഹമ്മദ്, പി.എ. റഷീദ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും പറഞ്ഞു. ഇദ്ദേഹം നിയമിതനായത് എങ്ങനെയെന്നും കാലാവധി കഴിഞ്ഞാൽ വീണ്ടും വിജ്ഞാപനം ഇറക്കുകയാണ് കീഴ്വഴക്കമെന്നും ഇവ൪ പറഞ്ഞു. മേശയിൽ ഉച്ചത്തിൽ അടിച്ച് പി.എം. നിയാസ് ഇതിനെ നേരിട്ടതോടെ ബഹളമായി. ലീഗുമായി മേലിൽ സഹകരിക്കണമെങ്കിൽ ഇദ്ദേഹത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രഫസ൪ യോഗ്യതയുള്ളയാളാണോ പഴയ ഡീൻ എന്നു ചോദിച്ചതോടെ കോൺഗ്രസ് അംഗങ്ങൾ വെട്ടിലായി. പരസ്പരം പോ൪വിളി നടത്തി യോഗം പിരിഞ്ഞതല്ലാതെ തീരുമാനമൊന്നുമുണ്ടായില്ല.
ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് കഴിഞ്ഞവ൪ഷമാണ് കാലിക്കറ്റിൽ ഡീനിനെ നിയമിച്ചത്. കരാ൪ അടിസ്ഥാനത്തിൽ 74,000 രൂപ നിരക്കിലായിരുന്നു നിയമനം. സിൻഡിക്കേറ്റ് അറിയാതെ നടത്തിയ നിയമനം തുടക്കം മുതലേ വിവാദങ്ങൾക്ക് കാരണമായി.
ഇത്ര വലിയ ശമ്പളത്തിന് ആളെ നിയമിച്ചിട്ടും ലക്ഷദ്വീപ് സന്ദ൪ശിക്കാൻപോലും ഡീനിന് സമയം ലഭിച്ചത് കരാ൪ കാലാവധി തീരുന്നതിന് ദിവസങ്ങൾക്കു മുമ്പാണ്. ഇതോടെ, തങ്ങളുമായി ആലോചിക്കാതെ ഡീനിൻെറ കാലാവധി നീട്ടിക്കൊടുക്കുകയോ പുതിയ നിയമനം നടത്തുകയോ ചെയ്യരുതെന്ന് കാണിച്ച് ലക്ഷദ്വീപിലെ വിദ്യാഭ്യാസ സെക്രട്ടറി വി.സിക്ക് കത്തയച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.