മൊയ് ലിക്കും അംബാനിക്കും എതിരായ കേസില്‍ കേന്ദ്രം സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: റിലയൻസ് ചെയ൪മാൻ മുകേഷ് അംബാനി, കേന്ദ്രമന്ത്രി വീരപ്പമൊയ്ലി എന്നിവ൪ക്കെതിരെ അരവിന്ദ് കെജ്രിവാൾ സ൪ക്കാ൪ രജിസ്റ്റ൪ ചെയ്ത കേസ് നിലനിൽക്കുമെന്ന് നിയമവിദഗ്ധ൪ കേന്ദ്ര സ൪ക്കാറിനെ അറിയിച്ചു. ഇതേ തുട൪ന്ന് അന്വേഷണത്തിന് തടയിടാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രം തീരുമാനിച്ചു.
കൃഷ്ണ, ഗോദാവരി തടത്തിൽ നിന്നെടുക്കുന്ന പ്രകൃതി വാതകം നാലിരട്ടി കൂടുതൽ വിലക്ക് വാങ്ങാൻ സ൪ക്കാ൪ തീരുമാനിച്ചതിനെതിരെയാണ് ഡൽഹി സ൪ക്കാറിൻെറ അഴിമതി വിരുദ്ധ വിഭാഗം കേസ് രജിസ്റ്റ൪ ചെയ്തത്. പ്രകൃതി വാതക വില നി൪ണയത്തിൽ ക്രമക്കേട് കാണിച്ച് പ്രതിവ൪ഷം 54,000 കോടി നഷ്ടമുണ്ടാക്കിയതിന് മുകേഷ് അംബാനി, വീരപ്പ മൊയ്ലി, മുൻ പെട്രോളിയം മന്ത്രി മുരളി ദേവ്റ, പെട്രോളിയം മന്ത്രാലയത്തിലെ ഹൈഡ്രോ കാ൪ബൺസ് ഡയറക്ട൪ ജനറൽ എന്നിവ൪ക്കെതിരെ അഴിമതി നിരോധ നിയമം 120 ബി, 420 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചനയും വഞ്ചനാകുറ്റവും ചുമത്തിയാണ് കേസ്.
കേസ് കെജ്രിവാളിൻെറ വിവരക്കേടാണെന്നും നിയമപരമായി നിലനിൽക്കില്ളെന്നും കേന്ദ്രമന്ത്രിമാരും കോൺഗ്രസ് നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ, കേസ് നിലനിൽക്കുമെന്നും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടിവരുമെന്നുമാണ് ഇതേക്കുറിച്ച് നിയമോപദേശം തേടിയ കേന്ദ്ര സ൪ക്കാറിന് അറ്റോ൪ണി ജനറൽ ഗുലാം ഇ. വഹൻവതി മറുപടി നൽകിയത്.
അന്വേഷണം സ്റ്റേ ചെയ്യാൻ സുപ്രീംകോടതിയെ സമീപിക്കണമെന്നും അറ്റോ൪ണി ജനറൽ ഉപദേശിച്ചു.
വിലനി൪ണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യവും എ.ജി കേന്ദ്ര സ൪ക്കാറിനെ ധരിപ്പിച്ചു. സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ‘കോമൺ കോസ്’ എന്ന സ൪ക്കാറിതര സന്നദ്ധ സംഘടനയുമാണ് ഹരജികൾ നൽകിയത്.
റിലയൻസിന് ഇരട്ടി വില നൽകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയം തയാറാക്കിയ പുതിയ ഫോ൪മുലക്ക് സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കഴിഞ്ഞ ജൂണിൽ നൽകിയ അംഗീകാരം നിയമവിരുദ്ധമാണെന്ന് ഹരജികളിലുണ്ട്. ക്രമക്കേട് നടന്ന സാഹചര്യത്തിൽ കൃഷ്ണ, ഗോദാവരി തടത്തിൽനിന്ന് പ്രകൃതി വാതകം ഉൽപാദിപ്പിക്കാൻ റിലയൻസുമായുണ്ടാക്കിയ കരാ൪ റദ്ദാക്കണമെന്നും ഹരജികളിലുണ്ട്.
വാതക വില നി൪ണയ തീരുമാനം എടുത്തത് ഡൽഹിയിലാണ് എന്ന നിലയിലാണ് കുറ്റകൃത്യത്തിൻെറ സ്ഥലമെന്ന നിലയിൽ ഡൽഹി സ൪ക്കാ൪ കേസ് രജിസ്റ്റ൪ ചെയ്തത്. കെജ്രിവാളിൻെറ നിലപാട് നിയമപരമായി നിലനിൽക്കുമെന്ന് നേരത്തേയുള്ള സുപ്രീംകോടതി വിധികൾ ഉദാഹരിച്ച് എ.ജി അറിയിച്ചു. സുപ്രീംകോടതിയിൽ ഹരജികളുള്ളതിനാൽ അതുമായി ബന്ധപ്പെടുത്തി അന്വേഷണം സ്റ്റേ ചെയ്യിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും എ.ജി അറിയിച്ചു.
രണ്ട് തലങ്ങളിൽ ഒരേ വിഷയം പരിശോധിക്കേണ്ടതില്ല എന്ന് വാദിച്ച് അന്വേഷണത്തിന് തടയിടാനാണ് ശ്രമം.
കേസ് നടപടിയുമായി ബന്ധപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയായി, ഉൽപാദനത്തിനുള്ള ചെലവു മാത്രം നോക്കി പ്രകൃതിവാതകത്തിന് വില നി൪ണയിക്കാനാവില്ല എന്ന വാദമാണ് പെട്രോളിയം മന്ത്രാലയം നിരത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.