നിയമനത്തില്‍ ക്രമക്കേട്: ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനമൊഴിയുന്നത് അഭികാമ്യമെന്ന് വിജിലന്‍സ് കോടതി
text_fieldsകോട്ടയം: സാമൂഹികനീതി വകുപ്പിന് കീഴിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപവത്കരിച്ച കമീഷൻെറ ചെയ൪പേഴ്സൺ നിയമനവുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകൾ അപൂ൪ണം.
മന്ത്രി ഡോ.എം.കെ. മുനീറിനെതിരായ കേസിൽ ചെയ൪പേഴ്സണിൻെറ നിയമനവും യോഗ്യതകളും സംബന്ധിച്ച രേഖകൾ അഡീഷനൽ ചീഫ് സെക്രട്ടറി ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച കോട്ടയം വിജിലൻസ് കോടതി എല്ലാ രേഖയും ഹാജരാക്കാൻ നി൪ദേശിച്ചു. സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീ൪, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, നിയമസെക്രട്ടറി സി.പി. രാമരാജ പ്രേമ പ്രസാദ്, കമീഷൻ ചെയ൪പേഴ്സൺ നീലഗംഗാധരൻ എന്നിവരെ എതി൪കക്ഷികളാക്കി തിരുവനന്തപുരം കുളത്തൂരിലെ പൊതുപ്രവ൪ത്തക സി. രാധയാണ് ഹരജി നൽകിയത്.
ഹരജി ഫയലിൽ സ്വീകരിച്ച വിജിലൻസ് ജഡ്ജി എസ്. സോമൻ, നിയമനത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വിലയിരുത്തുകയും നിയമനവുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഹാജരാക്കാൻ ഡോ. കെ.എം. അബ്രഹാമിനോട് നി൪ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, നീലാഗംഗാധരൻെറ യോഗ്യത രേഖകളും ബയോഡാറ്റയും ഒഴിവാക്കി ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ രേഖകൾ മാത്രമാണ് ഹാജരാക്കിയത്.
നീലാഗംഗാധരന് 10 വ൪ഷത്തെ പരിചയമില്ളെന്നായിരുന്നു ഹരജിയിലെ ആരോപണം. വിജ്ഞാപനത്തിലെ വയസ്സ് സംബന്ധിച്ച വ്യവസ്ഥ തിരുത്തിയത് സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും നി൪ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ ഗൂഢാലോചന നടത്തി നീലാഗംഗാധരനെ ചെയ൪പേഴ്സണായി നിയമിച്ചെന്നാണ് കേസ്.
നിയമനത്തിന് ഏകകണ്ഠമായി അംഗീകാരം നൽകിയെന്ന് പറയുന്ന 2013 ഏപ്രിൽ 25ലെ യോഗത്തിൻെറ മിനുട്സ് ഹരജിക്കാരി വിവരാവകാശപ്രകാരം സമ്പാദിച്ചിരുന്നു. ഇതിൽ കെ.എം. അബ്രഹാം മാത്രമാണ് ഒപ്പിട്ടിട്ടുള്ളത്.
എന്നാൽ, ഇപ്പോൾ കോടതിയിൽ ഹാജരാക്കിയ മിനുട്സിൽ മന്ത്രിയും സി.പി. രാമരാജപ്രേമപ്രസാദും കൂടി ഒപ്പിട്ടിട്ടുണ്ട്. ഇത് വ്യാജരേഖയാണെന്ന് ഹരജിക്കാരിയുടെ അഭിഭാഷക൪ ചൂണ്ടിക്കാട്ടി.
ഈസാഹചര്യത്തിൽ ചെയ൪പേഴ്സൺ സ്ഥാനമൊഴിയുന്നതാണ് അഭികാമ്യമെന്ന അഭിപ്രായമാണ് കോടതിയും പ്രകടിപ്പിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.