Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിലക്കയറ്റത്തോട്...

വിലക്കയറ്റത്തോട് നിഴല്‍യുദ്ധം

text_fields
bookmark_border
വിലക്കയറ്റത്തോട് നിഴല്‍യുദ്ധം
cancel

പണപ്പെരുപ്പത്തെ മെരുക്കാൻ കേന്ദ്ര സ൪ക്കാറും റിസ൪വ് ബാങ്കും ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ഓരോ ദിവസവും പണപ്പെരുപ്പം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാ൪ന്നുതിന്നുമ്പോൾ, ഇതിന്ന് സാമ്പത്തിക മേഖലയിൽ ആശങ്ക ഉയ൪ത്തുന്ന ച൪ച്ചാവിഷയമായി കൂടി മാറുകയാണ്. പണപ്പെരുപ്പം റിസ൪വ് ബാങ്കിലെയും ധനമന്ത്രാലയത്തിലെയും സാമ്പത്തിക വിദഗ്ധ൪ക്ക് വഴങ്ങുമോയെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെ ആ൪.ബി.ഐ ഗവ൪ണ൪ രഘുറാം രാജൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.
കാ൪ഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന താങ്ങുവിലയാണ് അദേഹം പണപ്പെരുപ്പത്തിന് ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്. ഇത് കുറക്കണമെന്നും ഇന്ധനങ്ങളുടെ വില ഉയ൪ത്തണമെന്നുമായിരുന്നു ഡോ. ഗാഡ്ഗിൽ സ്മാരക പ്രഭാഷണം നടത്തവെ രഘുറാം രാജൻ പണപ്പെരുപ്പം കുറക്കാനുള്ള മാ൪ഗമായി നി൪ദേശിച്ചത്. പണപ്പെരുപ്പം സമ്പദ്വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കണ്ട് പോരാടുമ്പോഴും യഥാ൪ഥ കാരണം കണ്ടില്ളെന്ന് നടിക്കാനാണ് നമ്മുടെ സാമ്പത്തിക വിദഗ്ധ൪ ശ്രമിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തം.
കനിഞ്ഞനുഗ്രഹിച്ച കാലവ൪ഷം 2013ൽ കാ൪ഷിക മേഖലയിൽ റെക്കോഡ് വിളവെടുപ്പ് ലഭ്യമാക്കിയത് അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തടയിടുമെന്ന പ്രതീക്ഷയിലായിരുന്നു ശരാശരി ഇന്ത്യക്കാരെപ്പോലത്തെന്നെ സാമ്പത്തിക വിദഗ്ധരും. എന്നാൽ, വിളവെടുപ്പ് സീസൺ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പ്രതീക്ഷിക്കുന്ന വിലനിയന്ത്രണം ചില്ലറ വിപണിയിൽ ഉണ്ടാകുന്നില്ല. സവാളയും ഉള്ളിയും തക്കാളിയും പോലെ അമിതമായ വില വ൪ധനയുണ്ടായ ചില ഉൽപന്നങ്ങളുടെ വിലയിൽ കാര്യമായ കുറവ് പ്രകടമാണെങ്കിലും ഇവ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഉൽപന്നങ്ങളുടെയും വിലനിലവാരം ഇപ്പോഴും ശരാശരിക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ റെക്കോഡ് ഉൽപാദനം പോലും ഇപ്പോൾ പണപ്പെരുപ്പം ഉയ൪ത്തുമെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാൽ പ്രശ്നങ്ങൾക്ക് വെറുതെയൊരു കാരണം തേടലായി മാത്രമേ റിസ൪വ് ബാങ്ക് ഗവ൪ണറുടെ പ്രതികരണത്തെ കാണാനാവൂ.
ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില കുറച്ചാൽ പണപ്പെരുപ്പം നിയന്ത്രിക്കാനാവുമെന്ന ആ൪.ബി.ഐ ഗവ൪ണറുടെ വിശകലനവും യാഥാ൪ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. കഴിഞ്ഞ മാസങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പരിശോധിച്ചാൽ ഇത് വ്യക്തവുമാണ്. പണപ്പെരുപ്പം ഉയ൪ന്നുനിൽക്കുന്നത് നിലവിൽ താങ്ങുവില ലഭ്യമാക്കിയിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വില വ൪ധനമൂലമല്ല. ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ വ൪ധന ഉണ്ടായിട്ടുണ്ടെങ്കിലും പഴം, പച്ചക്കറികൾ, പാൽ, മത്സ്യം തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിലെ നിയന്ത്രണമില്ലാത്ത മാറ്റങ്ങളാണ് വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. ഈ ഉൽപന്നങ്ങളുടെ കാര്യത്തിൽ താങ്ങുവിലയല്ല വില്ലനാകുന്നതും.
റിസ൪വ് ബാങ്ക് ഗവ൪ണറുടെ പ്രതികരണം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ പോലും ‘രോഗത്തിൻെറ കാരണം അറിയാത്ത’ ചികിത്സയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിലെ വിജയം ആ൪ക്കായിരിക്കും എന്നും വ്യക്തമാണ്. ഇന്ത്യയിൽ സവാളയുടെ ഏറ്റവും വലിയ മൊത്ത വിപണിയാണ് മഹാരാഷ്ട്രയിലെ നാസിക്ക്. സവാള വില ഇനിയും കുറഞ്ഞാൽ വിളവെടുപ്പ് നി൪ത്തിവെക്കുമെന്ന് ഈ മേഖലയിലെ ക൪ഷക൪ പ്രഖ്യാപനം നടത്തുകയും ചെയ്തു. കിലോ വില 6.50 രൂപയിലും താഴേക്കു പോയപ്പോഴായിരുന്നു ഈ പ്രഖ്യാപനം.
എന്നാൽ, വില 6.50 രൂപവരെ താഴുമ്പോഴും കേരളത്തിലെയും ഇന്ത്യയിലെ ഇതര നഗരങ്ങളിലെയും ഉപഭോക്താക്കൾ നൽകേണ്ടിവരുന്ന വില കിലോക്ക് 20 രൂപയോളമാണ്. ഉൽപാദകരായ ക൪ഷക൪ എന്ന അടിസ്ഥാന ജനവിഭാഗത്തിന് 6.50 രൂപ മാത്രം ലഭിക്കുമ്പോൾ ഉപഭോക്താക്കളായ സാധാരണക്കാ൪ എന്ന മറ്റൊരു അടിസ്ഥാന വ൪ഗം നൽകേണ്ടിവരുന്നത് 20 രൂപയും.
അതായത്, ഉൽപാദക൪ക്ക് ലഭിക്കുന്ന വിലയുടെ രണ്ടു മടങ്ങ് ഇടനിലക്കാരായ ചുരുക്കം ചില൪ സമ്പാദിക്കുന്നു. തക്കാളി പോലെ പെട്ടെന്ന് കേടുവരുന്ന ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇടനിലക്കാരുടെ ചൂഷണം ഇതിലും വലുതാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാ൪ന്നുതിന്നുന്ന പണപ്പെരുപ്പം എന്ന പ്രശ്നത്തിൻെറ അടിസ്ഥാന കാരണവും ഇതാണ്. ഇത് പരിഹരിക്കാതെ ചില ഭക്ഷ്യധാന്യങ്ങളുടെ താങ്ങു വില കുറച്ചതുകൊണ്ടു മാത്രം പരിഹരിക്കാനാവുന്നതല്ല പണപ്പെരുപ്പം എന്ന പ്രശ്നം.
പ്രശ്ന പരിഹാരം സ൪ക്കാ൪ തലത്തിലുള്ള ഇടപെടലാണ്. എന്നാൽ, സാമ്പത്തിക ഉദാരീകരണ നയങ്ങളുടെ ഭാഗമായി പൊതുവിതരണ ശൃംഖലകൾ തക൪ക്കപ്പെട്ടതോടെ ഇതിനുള്ള സാധ്യതകൾ ഇല്ലാതായി. പകരമായി നടപ്പാക്കുന്നത് ‘വാൾമാ൪ട്ട്’ പോലുള്ള ബഹുരാഷ്ട്ര ഭീമൻ കോ൪പറേറ്റുകളെയും ‘റിലയൻസി’നെപ്പോലുള്ള സ്വരാഷ്ട്ര ഭീമൻ കോ൪പറേറ്റുകളെയും ഉപയോഗിച്ചുള്ള സംവിധാനമാണ്. എന്നാൽ, ഇതുവഴി കോ൪പറേറ്റ് ഇടനിലക്കാരെ സൃഷ്ടിക്കാൻ മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
പണപ്പെരുപ്പം ഇരട്ട അക്കത്തെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ ഇന്ത്യക്കാരുടെ സമ്പാദ്യവും ആസ്തികളും കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2009-10 കാലഘട്ടത്തിൽ ആഭ്യന്തര മൊത്ത ഉൽപാദനത്തിൻെറ 25.9 ശതമാനമായിരുന്നു ഇന്ത്യക്കാരുടെ സമ്പാദ്യം. 2012-13 ആകുമ്പോഴേക്കും ഇത് 21.9 ശതമാനമായി കുറഞ്ഞുവെന്ന് ദേശീയ വരുമാന കണക്കുകൾ വ്യക്തമാക്കുന്നു.
ഇത് ശരാശരി ഇന്ത്യക്കാരുടെ ഉപഭോഗ ശീലങ്ങളെയും ബാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് വ്യവസായിക ഉൽപാദന വള൪ച്ച പൂജ്യത്തിലും താഴേക്കുപോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ചുരുക്കത്തിൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അത് പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ളെങ്കിൽ കൂടുതൽ പ്രതിസന്ധികളിലേക്കാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വഴുതിവീഴുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story