32 റോഡുകളുടെ പുനരുദ്ധാരണത്തിന് 1.51 കോടിയുടെ അനുമതി
text_fieldsകൊല്ലം: മണ്ഡലത്തിലെ 32 റോഡുകളുടെ പുനരുദ്ധാരണത്തിന് 1.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ. പീതാംബരക്കുറുപ്പ് എം.പിയുടെ ഓഫിസ് അറിയിച്ചു.
റോഡുകളുടെ പേര്, ഗ്രാമപഞ്ചായത്ത് ക്രമത്തിൽ ചുവടെ.
കുറ്റിവട്ടം കലുങ്ങ്- പുതിയവീട്ടിൽ കിഴക്ക് റോഡ് (പന്മന), മുല്ലക്കേരി വാ൪ഡിൽ പാലപ്പുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറേക്കുള്ള റോഡിലെ ഓടനി൪മാണം (പന്മന), ഇടപ്പള്ളിക്കോട്ട മുതൽ ആൽത്തറമുക്ക് റോഡ് (പന്മന), തൈക്കൂട്ടത്തിൽമുക്ക്- തുമ്പലത്ത് മുക്ക് റോഡ് (തേവലക്കര), ഇലഞ്ഞിക്കൽമുക്ക്- മണക്കാട് മുക്ക് റോഡ് (തേവലക്കര), ആരംപുന്ന വാ൪ഡിലെ അലിയാട്ട്കുന്ന്- സ്നേഹതീരം റോഡ് (പുനലൂ൪), അഷ്ടമംഗലം വാ൪ഡിലെ പൊരീക്കൽ ഹെൽത്ത്സെൻറ൪ റോഡ് (പുനലൂ൪), മാത്ര- തെക്കേടത്ത് റോഡ് (കരവാളൂ൪), സെൻറ് ജോ൪ജ് സ്കൂൾ- കാട്ടുപുറം റോഡ് (അഞ്ചൽ), അറയ്ക്കൽ ബാങ്ക് ജങ്ഷൻ- മൈലപ്പുഴയ്ക്കൽ റോഡ് (ഇടമുളയ്ക്കൽ), നീരാലപ്പുറം- അരത്തകണ്ടപ്പൻ ക്ഷേത്രം റോഡ് (ഇട്ടിവ), കൈതാളി- പ്ളാവിറ റോഡ് (അലയമൺ), ശിവൻമുക്ക്- വഞ്ചിയോട് ആദിവാസി കോളനി റോഡ് (ചിതറ), കണ്ണംകോട്- ആക്കൽ ഗുരുമന്ദിരം റോഡ് (ഇളമാട്), കുഴിയം - പാവൂ൪ റോഡ് (ചടയമംഗലം), പുതുശേരി, കാരോട് റോഡ് കോൺക്രീറ്റിങ്ങും ഓടനി൪മാണവും (നിലമേൽ), കച്ചേരിമുക്ക്-പമ്പ്ഹൗസ്-പനയംകോട് റോഡ് (കുണ്ടറ), കുറ്റിമുക്ക് പുത്തൻവിള ജങ്ഷൻ- എള്ളുവിള ജങ്ഷൻ റോഡ് (ഇളമ്പള്ളൂ൪), റേഷൻകട ജങ്ഷൻ- ഊറ്റുകുഴി റോഡ് (കൊറ്റങ്കര), കോണത്ത് ക്ഷേത്രം- എൻ.ജെ.പി ജങ്ഷൻ റോഡ് (കൊറ്റങ്കര), മുളമൂട്ടിൽ മുക്ക്- കൊല്ലൻകാവിൽ റോഡ് (പെരിനാട്), മുളങ്കാടകം ഡിവിഷനിലെ ഉത്തംപള്ളിക്കൂടം- കല്ലുംപുറം കാവ് റോഡ് (കൊല്ലം കോ൪പറേഷൻ), ചെന്താപ്പൂര് അങ്കണവാടി നമ്പ൪ 254- താഹാമുക്ക് റോഡ് (തൃക്കോവിൽവട്ടം), സാമ്പ്രാണിക്കോടി- മാവിള റോഡ് (തൃക്കരുവ), ആയിരവില്ലി ക്ഷേത്രം മുൻവശംമുതൽ ചന്ദനത്തോപ്പ് ഇ.എസ്.ഐ. റോഡ് (പനയം), മേവറം- തെക്കേവിള റോഡ് (മയ്യനാട്), ചെറുപാലക്കാട്- എസ്റ്റേറ്റ് റോഡ് (ആദിച്ചനല്ലൂ൪), ഉദയകലാ വായനശാല-കുഴിപ്പിൽഏലാറോഡ് (ചിറക്കര), മാഞ്ഞിരംവിള - കോണത്തുറോഡ് (പൂയപ്പള്ളി), വടക്കേവിള- പുല്ലായിൽ ഏലാ റോഡ്- ഇടവട്ടം വാ൪ഡ് (പൂതക്കുളം), കുരിയോട്- കുന്നുംപുറം- നെല്ലിക്കുന്നത്ത് റോഡ് (ചടയമംഗലം), വട്ടത്രാമല ജങ്ഷൻ- കുളപ്പാറ ക്ഷേത്രം റോഡ് (ഇളമ്പള്ളൂ൪).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.