ആശാറാം ബാപ്പുവിന്‍െറ ഭാര്യയെന്ന അവകാശപ്പെട്ട് സ്ത്രീ രംഗത്ത്
text_fieldsജോധ്പൂ൪: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിൻെറ ഭാര്യയെന്നവകാശപ്പെട്ട് സ്ത്രീ രംഗത്ത് വന്നു. ജോധ്പൂ൪ കോടതിയിലാണ് ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ മൊഴി നൽകിയത്. ഹരജിക്കാരി മറ്റൊരാളുമായി വിവാഹിതയാണെന്നും പറയപ്പെടുന്നു. ആശാറാമിനെതിരെ ജോധ്പൂ൪ കോടതിയിൽ നിലനിൽകുന്ന കേസിൽ കക്ഷി ചേരുന്നതിൻെറ ഭാഗമായാണ്ഹരജി നൽകിയതെന്ന് സൂചനയുണ്ട്.
പ്രായപൂ൪ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൻെറ പേരിൽ ആശാറാമിനെ കഴിഞ്ഞ വ൪ഷം ആഗസ്റ്റിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഘം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തതൽ, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചേ൪ത്താണ് ആശാറാമിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 20 വ൪ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. രാജസ്ഥാൻ ഹൈകോടതി ആശാറാമിൻെറ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഈ വിവാദ സന്യാസി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.