തിരിച്ചിറങ്ങിയ റഷ്യന്‍ ഉപഗ്രഹം കത്തിയമര്‍ന്നു
text_fieldsമോസ്കോ: പ്രവ൪ത്തനരഹിതമായതിനെ തുട൪ന്ന് ഉപേക്ഷിച്ച റഷ്യൻ ഉപഗ്രഹം തിരിച്ചിറങ്ങുന്നതിനിടെ കത്തിയമ൪ന്നു. ഞായറാഴ്ചയോടെ തിരിച്ചത്തെുമെന്ന പ്രതീക്ഷിച്ച കോസ്മോസ് 1220 ഉപഗ്രഹമാണ് ഭൂമിയുടെ വായുമണ്ഡലത്തിൽ പ്രവേശിക്കുന്നതിനിടെ കത്തിയമ൪ന്നത്. ഇവ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുമെന്ന ആശങ്ക ഉയ൪ന്നെങ്കിലും അപകടമൊഴിവായതായാണ് സൂചന. റഷ്യയിലോ സഊദിയിലോ പതിച്ചേക്കാമെന്നായിരുന്നു പ്രാഥമിക റിപ്പോ൪ട്ടുകൾ. ഉപഗ്രഹത്തിൻെറ അവശിഷ്ടങ്ങൾ പ്രാശേിക സമയം ഞായറാഴ്ച വൈകീട്ട് 5.58ന് പൂ൪ണമായി ചാരമായതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഡിമിട്രി സെനിൻ അറിയിച്ചു.
1980ലാണ് റഷ്യ കോസ്മോസ് 1220 ഉപഗ്രഹം ബഹിരാകാശത്തെ ത്തിച്ചത്. അടുത്തിടെ ഇത് പൂ൪ണമായി പ്രവ൪ത്തന രഹിതമായതിനെ തുട൪ന്ന് ഉപേക്ഷിക്കുകയായിരുന്നു. മാസങ്ങൾക്കിടെ രണ്ടാമത്തെ ഉപഗ്രഹമാണ് തിരിച്ചിറക്കുന്നത്. കഴിഞ്ഞ നവംബറിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗോസി ഉപഗ്രഹമാണ് ദൗത്യം നി൪ത്തിയത് രണ്ടാമത്തേത്.
ബഹിരാകാശ ദൗത്യം തുടങ്ങി കഴിഞ്ഞ 56 വ൪ഷത്തിനിടെ 15,000 ടൺ മനുഷ്യ നി൪മിത അവശിഷ്ടങ്ങൾ തിരിച്ചിറങ്ങിയിട്ടും ഇവ കാരണം ഭൂമിയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ളെന്ന് നാസ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.