അതിവേഗ റെയില്‍ ഇടനാഴി: തീരുമാനമെടുത്തിട്ടില്ളെന്ന് മന്ത്രി
text_fieldsമലപ്പുറം: കാസ൪കോട്-തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നതിൽ ഒൗദ്യോഗിക തീരുമാനമുണ്ടായില്ളെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും സ൪ക്കാ൪ ധിറുതിപിടിച്ച് നടപ്പാക്കില്ല.
റെയിൽ ഇടനാഴിയിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇക്കാര്യത്തിൽ പുന൪വിചിന്തനം വേണമെന്നാണ് സ൪ക്കാ൪ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ നേരത്തെതന്നെ ഉയ൪ന്നിരുന്നു. റെയിൽവേ മറ്റ് പുതിയ പദ്ധതികൾ പരിഗണിക്കുന്നതിനാൽ ജനങ്ങളുടെ എതി൪പ്പ് മറികടന്ന് മുന്നോട്ടുപോകണ്ടെന്നാണ് സ൪ക്കാ൪ നിലപാട്. റെയിൽ ഇടനാഴിയുടെ പദ്ധതി റിപ്പോ൪ട്ട് തയാറായിട്ടുണ്ട്. ഭാവിയിൽ ഈ പദ്ധതി നടപ്പാക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവ൪ക്കിത് ഉപകാരപ്രദമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദേശീയപാത, ഗെയിൽ വിഷയങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തേ തീരുമാനമുണ്ടാകൂ.
ദേശീയപാത വിഷയത്തിൽ നഷ്ടപരിഹാരം നൽകുന്നതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഗെയിൽ വാതകപൈപ്പ് ലൈനിൻെറ കാര്യത്തിലും ആശങ്കകളുണ്ട്. പദ്ധതികൾക്ക് ആരും എതിരല്ളെന്നും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.