കോണ്‍ഗ്രസിലെ അവസാന വാക്ക് സോണിയ -കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: കോൺഗ്രസിലെ അവസാനവാക്ക് പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേതാണെന്നും അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ. മുരളീധരൻ എം.എൽ.എ. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ് ഇല്ലാതാക്കാൻ കഴിയില്ളെന്ന കെ.സുധാകരൻ എം.പിയുടെ പ്രസ്താവനയോട് വാ൪ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാ൪ട്ടി അധ്യക്ഷയുടെ വാക്ക് അനുസരിക്കാൻ പ്രവ൪ത്തക൪ ബാധ്യസ്ഥരാണ്. അങ്ങനെയുള്ളവ൪ക്കേ പാ൪ട്ടിയിൽ സ്ഥാനമുള്ളൂ. അനുസരണക്കേടിൻെറ ശിക്ഷ ഒരിക്കൽ അനുഭവിച്ചയാളാണ് താൻ.
കോൺഗ്രസിൻെറ ആഭ്യന്തര കാര്യങ്ങളിൽ ചീഫ് വിപ്പ് പി.സി.ജോ൪ജ് ഇടപെടേണ്ട. ആറന്മുള വിമാനത്താവള പ്രശ്നം കെ.പി.സി.സിയിൽ ച൪ച്ച ചെയ്തശേഷമേ അന്തിമ തീരുമാനം എടുക്കാവൂ. അനാവശ്യ വിമാനത്താവളമാണിത്. ഗ്രീൻ ട്രൈബ്യൂണലിന് സ൪ക്കാ൪ നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് ച൪ച്ച ചെയ്യും. സമരസമിതിയുമായി സ൪ക്കാറും കെ.പി.സി.സിയും ആശയവിനിമയം നടത്തണമെന്നും മുരളീധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.