ഈജിപ്ത് സര്‍ക്കാറിന് എതിരെ ജിമ്മി കാര്‍ട്ടര്‍
text_fieldsവാഷിങ്ടൺ: ഈജിപ്തിലെ സൈനിക ഭരണകൂടം നടത്തുന്ന ക്രൂരമായ അടിച്ചമ൪ത്തലുകളെയും ജനവിരുദ്ധ നയങ്ങളെയും ശക്തമായി വിമ൪ശിക്കുന്ന ലേഖനവുമായി മുൻ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാ൪ട്ട൪. ഈജിപ്തിൽ ഭരണം വീണ്ടും സൈനികരുടെ ഹസ്തങ്ങളിൽ അമരുന്നതായും ജനങ്ങൾക്കുമേൽ നിയന്ത്രണമേ൪പ്പെടുത്തുന്നതിൽ നിലവിലെ സ൪ക്കാ൪ സ്വേച്ഛാധിപതിയായ ഹുസ്നി മുബാറകിനെപ്പോലും കടത്തിവെട്ടുന്നതായും കാ൪ട്ട൪ കുറ്റപ്പെടുത്തി. വാഷിങ്ടണിലെ വിചാരകേന്ദ്രമായ ‘കാ൪ട്ട൪ സെൻറ൪’ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കാ൪ട്ട൪ ഈജിപ്ത് ഗവൺമെൻറിനെ രൂക്ഷമായി വിമ൪ശിച്ചത്. സൈന്യത്തിന് ഭരണഘടന അനുവദിച്ച പ്രത്യേക നിയമപരിരക്ഷ, ആഭ്യന്തര മന്ത്രാലയം, ജുഡീഷ്യറി എന്നിവയുടെ വിശേഷാധികാരങ്ങൾ തുടങ്ങിയ നയങ്ങളെ കാ൪ട്ട൪ ചോദ്യംചെയ്തു. അധികാരം പൂ൪ണമായും സൈന്യം ജനങ്ങൾക്ക് കൈമാറുമെന്ന് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാനാകില്ളെന്നും മുൻ യു.എസ് പ്രസിഡൻറ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.