സര്‍ക്കസ് കലാകാരന്മാര്‍ അവഗണിക്കപ്പെടുന്നെന്ന്
text_fieldsകൽപറ്റ: അവഗണിക്കപ്പെടുന്ന സ൪ക്കസ് കലാകാരന്മാരെ സഹായിക്കാൻ സ൪ക്കാ൪ നടപടി സ്വീകരിക്കണമെന്ന് ഗ്രാൻഡ് സ൪ക്കസ് ഉടമ എം. ചന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വോട്ടുബാങ്കല്ലാത്തതുകൊണ്ടാണ് സ൪ക്കസ് കലാകാരന്മാരെ ജനപ്രതിനിധികൾ അവഗണിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ ആറ് സ൪ക്കസ് കമ്പനികളാണുള്ളത്. ഇതിൽ പ്രവ൪ത്തിക്കുന്നവരുടെ എണ്ണം മൂവായിരത്തിൽ താഴെയാണ്. പ്രദ൪ശനമില്ലാത്ത അവസരങ്ങളിൽ പട്ടിണി സഹിക്കേണ്ട ഗതികേടിലാണ് ഈ രംഗത്തെ കലാകാരന്മാ൪. കഴിഞ്ഞ ഇടതുസ൪ക്കാറിൻെറ കാലത്ത് തലശ്ശേരിയിൽ സ൪ക്കസ് അക്കാദമി സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. 25 ലക്ഷം രൂപ വകയിരുത്തിയിട്ടും അക്കാദമി ഇതുവരെ യാഥാ൪ഥ്യമായിട്ടില്ല. മൃഗങ്ങളെ പ്രദ൪ശിപ്പിക്കരുതെന്ന നിയമം വന്നതോടെ സ൪ക്കസ് കാണികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. ഏഴു വയസ്സിലെങ്കിലും പരിശീലനം തുടങ്ങിയാലേ മെയ്വഴക്കമുള്ള സ൪ക്കസ് കലാകാരനാകൂ. നിയമമനുസരിച്ച് 17 വയസ്സിനുശേഷമേ ഇപ്പോൾ കുട്ടികളെ പരിശീലനത്തിനെടുക്കാൻ പാടുള്ളൂ. സംസ്ഥാനത്തെ ആറ് കമ്പനികളിലും പകുതിയിലേറെ കലാകാരന്മാ൪ മറ്റു സംസ്ഥാനക്കാരാണ്. വെള്ളിയാഴ്ച മുതൽ കൽപറ്റ അമ്പിലേരിയിലുള്ള മുനിസിപ്പൽ മൈതാനത്ത് ഗ്രാൻഡ് സ൪ക്കസ് പ്രദ൪ശനം തുടങ്ങുമെന്നും എം. ചന്ദ്രൻ പറഞ്ഞു.
മാനേജ൪മാരായ പി.വി. രാധാകൃഷ്ണൻ, ടി.കെ. ശൈലേഷ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.