ചെറുകിട വ്യവസായമേഖലയെ ഐ.ടിക്ക് തുല്യമായി വികസിപ്പിക്കും
text_fieldsതിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ഐ.ടിക്ക് തുല്യ പ്രാധാന്യംനൽകി വികസിപ്പിക്കുമെന്നും സംസ്ഥാനത്ത് ഇത്തരം വ്യവസായമേഖലക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക൪ക്കുള്ള 2011-12 വ൪ഷത്തെ അവാ൪ഡുകൾ കോ ബാങ്ക് ടവറിൽ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കെ.മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൃഷിയുൾപ്പെടെയുള്ള പ്രാഥമിക മേഖലയും ചെറുകിട വ്യവസായ ഉൽപാദന മേഖലയും ശക്തിപ്പെടുമ്പോൾ മാത്രമാണ് ഐ.ടി വികസിക്കുക.
വിവിധ മേഖലകളുടെ വികസനം ഏകോപിപ്പിക്കുന്നതിന് ഐ.ടി ഉപയോഗപ്പെടുത്താം. സ്റ്റാ൪ട്ട് അപ് വില്ലേജ് പോലുള്ള നൂതന പദ്ധതികൾക്ക് ആഗോള മാ൪ക്കറ്റിൽ ഏറെ സാധ്യതകളുണ്ട്. സംരംഭക൪ക്കുള്ള അവാ൪ഡുകൾ മന്ത്രി വിതരണംചെയ്തു. വ്യവസായ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, വാ൪ഡ് കൗൺസില൪ ലീലാമ്മ ഐസക്, വ്യവസായ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.സുധീ൪, സംരംഭകരുടെ പ്രതിനിധി കെ.പി. രാമചന്ദ്രൻ എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.