കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
text_fieldsമട്ടാഞ്ചേരി: ഫോ൪ട്ടുകൊച്ചി കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാ൪ഥിയെ തിരയിലകപ്പെട്ട് കാണാതായി. കാക്കനാട് മാ൪ അത്തനേഷ്യസ് സ്കൂളിലെ പത്താംതരം വിദ്യാ൪ഥിയും കാക്കനാട് അത്താണി കിരേലി മല അനന്തുഭവനിൽ സതീശൻെറ മകൻ അനന്തുവിനെയാണ് (15) കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെ സൗത് ബീച്ചിലായിരുന്നു സംഭവം. അനന്തു ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് ഫോ൪ട്ടുകൊച്ചിയിലെത്തിയത്്. ഇതിൽ രണ്ടുപേ൪ കുളിക്കുന്നതിനിടെ അനന്തു ഇവരുടെ അടുത്തേക്ക് ചെല്ലുകയും ശക്തമായ തിരമാലയിൽ അകപ്പെടുകയുമായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സുഹൃത്തുക്കൾ അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഉച്ചസമയമായതിനാൽ സ്ഥലത്ത് ലൈഫ് ഗാ൪ഡുകൾ ഉണ്ടായിരുന്നില്ല. സഞ്ചാരികളും ഈസമയം കുറവായിരുന്നു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുട൪ന്ന് കൊച്ചി തഹസിൽദാ൪ ബീഗം ഷാഹിദ നാവിക സേനയുടെ സഹായം ആവശ്യപ്പെട്ടതനുസരിച്ച് രാത്രിയോടെ നേവിയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.