കഴിഞ്ഞ വര്‍ഷം ജില്ലക്ക് അനുവദിച്ച തുകയില്‍ പകുതിയും ചെലവഴിച്ചില്ല
text_fieldsതൃശൂ൪: വരൾച്ചാദുരിതാശ്വാസത്തിനായി കഴിഞ്ഞ വ൪ഷം അനുവദിച്ച തുകയുടെ പകുതിയും ജില്ലയിൽ ചെലവഴിച്ചില്ല. കഴിഞ്ഞ വ൪ഷം 8.75 കോടി രൂപയാണ് ജില്ലക്ക് ലഭിച്ചത്. ഇതിൽ നാലുകോടി മാത്രമാണ് ചെലവഴിച്ചത്.
ഒരു കോടിയുടെ ബിൽ കൊടുത്തു തീ൪ത്തിട്ടില്ല. വരൾച്ചാ അവലോകനയോഗത്തിൽ ഡെപ്യൂട്ടി കലക്ട൪ സുശീലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യത്തിന് ഫണ്ട് ലഭിച്ചിട്ടും വിനിയോഗിക്കാത്തത് ഗുരുതരമായി കാണണമെന്ന് ബി.ഡി. ദേവസി എം.എൽ.എ പറഞ്ഞു.
വരൾച്ചാ അവലോകനം നടത്താൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം വിളിക്കാൻ കലക്ട൪ എം.എസ്. ജയയുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
ഓരോ മണ്ഡലത്തിൻെറയും പദ്ധതികളുടെ നടത്തിപ്പിന് ഡെപ്യൂട്ടി കലക്ട൪മാരെ ചുമതലപ്പെടുത്തി വെള്ളിയാഴ്ച തന്നെ ഉത്തരവിറക്കുമെന്ന് കലക്ട൪ അറിയിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ഡിസാസ്റ്റ൪ മാനേജ്മെൻറ് പദ്ധതിപ്രകാരം താൽക്കാലികമായി ടാങ്കുകൾ സ്ഥാപിക്കുമെന്ന് കലക്ട൪ പറഞ്ഞു. വെള്ളം നിറക്കാനുള്ള ചുമതല വാട്ട൪ അതോറിറ്റിയെ ഏൽപിക്കും.
ആസൂത്രണഭവൻ ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ എം.പി. വിൻസൻറ്, ബാബു എം. പാലിശേരി, കെ.വി. അബ്ദുൽഖാദ൪, പി.എ. മാധവൻ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണാധികാരികളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.