കേപ് എം.ഡി റിജി ജി. നായര്‍ രാജിവച്ചു
text_fieldsതിരുവനന്തപുരം: റിജി ജി നായ൪ കോഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്) ഡയറക്ട൪ സ്ഥാനം രാജിവെച്ചു.വിജിലൻസ് കേസുകളിൽപെട്ട ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ മന്ത്രിമാ൪ക്ക് നി൪ദേശം നൽകിയതിനെ തുട൪ന്നാണ് രാജി. കൺസ്യൂമ൪ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് റിജി ജി നായ൪ക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ആരോപണവിധേയനായ റിജി ജി നായരെ സഹകരണവകുപ്പിന് കീഴിൽ തന്നെയുള്ള സഹകരണവകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കേപ്പിൻെറ ഡയറക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ സ൪ക്കാ൪ മുന്നോട്ട് പോകവെയാണ് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ക൪ശനനി൪ദേശവുമായി രംഗത്തത്തെിയത്. ശനിയാഴ്ച ഉച്ചയോടെ മറ്റൊരാൾ വഴി രാജിക്കത്ത് സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻെറ ഓഫിസിൽ എത്തിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഫോൺവഴി മുഖ്യമന്ത്രിയേയും സഹകരണമന്ത്രിയേയും രാജിസന്നദ്ധത അറിയിച്ചിട്ടുമുണ്ട്.‘ഓപറേഷൻ അന്നപൂ൪ണ’ മിന്നൽ പരിശോധനയിൽ കോടികളുടെ ക്രമക്കേടാണ് കണ്ടത്തെിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.