കൈക്കൂലി: സബ് രജിസ്ട്രാര്‍ വിജിലന്‍സ് പിടിയില്‍
text_fieldsകോഴിക്കോട്: ആധാരം രജിസ്റ്റ൪ ചെയ്യാൻ 5000 രൂപ കൈക്കൂലി വാങ്ങിയ വനിതാ സബ് രജിസ്ട്രാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചേവായൂ൪ സബ്രജിസ്ട്രാ൪ ഓഫിസറായ കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ‘അപ്പൂസ്’ ഹൗസിൽ പി.കെ. ബീനയാണ് (46) കുടുങ്ങിയത്. വാങ്ങിയ 5000 രൂപ റെക്കോഡ് റൂമിലെ ഫയലുകൾക്കിടയിൽനിന്ന് കണ്ടെടുത്തു.
റിട്ട. വില്ളേജ് ഓഫിസ൪ മുണ്ടിക്കൽതാഴം സ്വദേശി ഭാസ്കരൻ നായ൪ നൽകിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിൻെറ പേരിൽ ആധാരം രജിസ്റ്റ൪ ചെയ്യാൻ ബീന 5000 രൂപ ആവശ്യപ്പെട്ടു.
പണം നൽകാത്തതിനാൽ ആധാരം രജിസ്റ്റ൪ ചെയ്യാൻ ഇവ൪ തയാറായില്ല. തുട൪ന്ന് ഭാസ്കരൻ നായ൪ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് മാ൪ക്ക്ചെയ്ത നോട്ടുകെട്ട് കൈമാറി മിനിറ്റുകൾക്കകം ഡിവൈ.എസ്.പി എം.പി. പ്രേമദാസിൻെറ നേതൃത്വത്തിലുള്ള സംഘം എത്തി. നോട്ടിൽ പുരട്ടിയിരുന്ന ഫിനോഫ്തലിൻ ബീനയുടെ വലതുകൈയിൽ കാണപ്പെട്ടെങ്കിലും ആദ്യം പണം കണ്ടത്തൊനായില്ല.
താൻ ആരിൽനിന്നും പണം വാങ്ങിയിട്ടില്ളെന്ന് ബീന വിജിലൻസിനോട് ത൪ക്കിക്കുകയും ചെയ്തു.
മേശയും ഫയലും ഓഫിസിലെ മറ്റു മേശകളും ചവറ്റുകുട്ടയുമടക്കം പരതിയെങ്കിലും പണം കിട്ടിയില്ല. തുട൪ന്ന് റെക്കോഡ് റൂമിൽ പരിശോധന നടത്തി. താൻ അവിടേക്ക് പോയിട്ടില്ളെന്ന് ബീന ഉറപ്പിച്ചുപറഞ്ഞെങ്കിലും വിജിലൻസ് സംഘം പരിശോധന തുട൪ന്നു.
ഒരുമണിക്കൂറോളം പരതിയശേഷമാണ് ആയിരക്കണക്കിന് ഫയലുകൾക്കിടയിലെ ഒരു ഫയലിൽ തിരുകിവെച്ചിരുന്ന തുക കണ്ടത്തൊനായത്. ഇത് വിജിലൻസ് നേരത്തേ മാ൪ക്ക്ചെയ്ത പണം തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കോടതിയിൽ ഹാജരാക്കിയ ബീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഫയലുകൾ നീക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന പരാതിയിൽ കഴിഞ്ഞമാസം ഇതേ ഓഫിസിൽ പരിശോധന നടത്തിയിരുന്നു.
ബീനക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു. കുടിക്കട സ൪ട്ടിഫിക്കറ്റ് നൽകുന്നതിനടക്കം ഇവ൪ കൈക്കൂലി വാങ്ങുന്നതായാണ് വിജിലൻസിന് ലഭിച്ച പരാതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.