അര്‍ബുദം: ഒഞ്ചിയത്തെ ജലത്തില്‍ അപകടകരമായ ഒന്നുമില്ല
text_fieldsകോഴിക്കോട്: ഒഞ്ചിയം മേഖലയിൽ നടത്തിയ ജല പരിശോധനയിൽ കാൻസ൪ രോഗത്തിന് കാരണമാകുന്ന അപായകരമായ ഘടകങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സി.ഡബ്ള്യു.ആ൪.ഡി.എമ്മിലെ ശാസ്ത്രജ്ഞൻ ഡോ.വി.പി.ദിനേശൻ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. സംസ്ഥാനത്തിൻെറ മറ്റ് പ്രദേശങ്ങളിലുള്ള ജലത്തിൻെറ ഗുണനിലവാരം തന്നെയാണ് ഒഞ്ചിയം മേഖലയിലുമുള്ളത്. സാധ്യമായ എല്ലാ പരിശോധനകളും ഇവിടെനിന്ന് ശേഖരിച്ച ജലത്തിൽ നടത്തിയിട്ടുണ്ട്. ആരോഗ്യ സംബന്ധമായ ആശങ്കകളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് സ൪വേ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
മലബാ൪ മേഖലയിലെ കാൻസ൪ രോഗചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഓങ്കോളജി ഡിപാ൪ട്മെൻറ് അനുവദിക്കണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി മോയൻ കൊളക്കാടൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള എക്വഡേറ്ററുകൾ അപകടകരമായ നിലയിലായതിനാൽ അറ്റകുറ്റപ്പണികൾക്കുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് സി.കെ. നാണു എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കാലവ൪ഷക്കെടുതിയിൽ കൃഷിനാശമുണ്ടായ ക൪ഷക൪ക്കുള്ള നഷ്ടപരിഹാരം കൊടുത്തു തീ൪ക്കണമെന്നും യോഗത്തിൽ ആവശ്യമുയ൪ന്നു. കഴിഞ്ഞ വ൪ഷം ഏപ്രിൽ വരെയുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തതായും കുടിശ്ശികയുള്ള തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂ൪ത്തിയായതായും പ്രിൻസിപ്പൽ കൃഷി ഓഫിസ൪ യോഗത്തെ അറിയിച്ചു.
കൊയിലാണ്ടിയിൽ ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ നെടുവയൽകുനി-എളാഞ്ചേരി താഴെ കനാൽപാലം പുതുക്കി പണിയണമെന്ന് കെ.ദാസൻ എം.എൽ.എ ആവശ്യപ്പെട്ടു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പി.കെ. മോഹൻ അറിയിച്ചു. ജില്ലാ കലക്ട൪ സി.എ. ലത അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ, കെ. കുഞ്ഞമ്മദ്, ഇ.കെ. വിജയൻ, കെ.കെ. ലതിക, സി. മോയിൻകുട്ടി, ജില്ലാ പ്ളാനിങ് ഓഫിസ൪ എം.എ. രമേശ്കുമാ൪, ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ യോഗത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.