ആറന്മുളയിലേത് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം
text_fieldsആലപ്പുഴ: പ്രകൃതിയുടെയും ജനങ്ങളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ആറന്മുളയിൽ നടക്കുന്ന സഹന സമരമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് യു. പ്രതിഭാഹരി. ഈ ജനപക്ഷ സമരത്തോടുള്ള യുവകലാസാഹിതിയുടെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും ഐക്യദാ൪ഢ്യത്തിൽ അണിചേരുന്നതായും അവ൪ പറഞ്ഞു. ആറന്മുള സമരത്തോട് ഐക്യദാ൪ഢ്യം പ്രകടിപ്പിച്ച് യുവകലാസാഹിതി ആലപ്പുഴ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രവ൪ത്തകരുടെ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി അഡ്വ. എം.കെ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആ൪. സുരേഷ്, വനിത കലാസാഹിതി ജില്ലാ പ്രസിഡൻറ് അഡ്വ. പി.പി. ഗീത, യുവകലാസാഹിതി ജില്ലാ പ്രസിഡൻറ് അഡ്വ. ജയൻ സി. ദാസ്, കൺസ്യൂമ൪ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.കെ. രാജ, എ.ഐ.ബി.ഇ.എ ജില്ലാ കമ്മിറ്റി അംഗം മാഹീൻ ദിലീപ്, സാക്ഷരത മിഷൻ കൺവീന൪ എം. ഉഷ, യുവകലാസാഹിതി വൈസ് പ്രസിഡൻറ് ബി. നസീ൪, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഇസ്ഹാഖ് തുടങ്ങിയവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.