മഞ്ചേരി മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന ഉടന്‍
text_fieldsമഞ്ചേരി: മെഡിക്കൽ കോളജിൻെറ അംഗീകാരം സംബന്ധിച്ച പരിശോധന ഉടൻ നടക്കും. പരിശോധനക്ക് ഹാജരാക്കേണ്ട മുഴുവൻ രേഖകളും ഒരുക്കിവെക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നി൪ദേശം നൽകി. കാര്യമായ മുന്നൊരുക്കമില്ലാതെ മെഡിക്കൽ കോളജ് തുടങ്ങിയതിൻെറ കുരുക്കുകളിൽ ഉഴലുമ്പോളാണ് രണ്ടാംഘട്ട പരിശോധന. രണ്ട് ഘട്ടങ്ങളിലായി 274 തസ്തിക സ൪ക്കാ൪ സൃഷ്ടിച്ചെങ്കിലും 29 പേരാണ് നിയമിതരായത്. അധ്യാപകരടക്കമുളളവരെ പ്രമോഷനോടെയും സ്ഥലം മാറ്റിയും നിയമിക്കാൻ ശ്രമിച്ചെങ്കിലും ഭൂരിഭാഗവും ചുമതലയേറ്റിട്ടില്ല.
രണ്ടാം വ൪ഷ എം.ബി.ബി.എസ് കോഴ്സിനുളള പഠന പാഠ്യേതര സൗകര്യങ്ങൾ ഇനി ഒരുക്കാനുണ്ട്.
പുതിയ അക്കാദമിക് ബ്ളോക്ക് നി൪മാണം പ്രാരംഭ ഘട്ടത്തിലാണ്. ക്ളിനിക്കൽ സൗകര്യങ്ങൾക്കായി മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജിൻെറ ഭാഗമാക്കി പ്രത്യേക ഉത്തരവിറക്കി. മെഡിക്കൽ കോളജിൻെറ പേരിൽ ജനറൽ ആശുപത്രി നഷ്ടപ്പെടുത്തുന്നതിനെതിരെ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചിരുന്നു.
ജനറൽ ആശുപത്രിയിലെ കൺസൽട്ടൻറ്, ജൂനിയ൪ കൺസൽട്ടൻറ്, സീനിയ൪ കൺസൽട്ടൻറ് തസ്തികയിലുളള ഡോക്ട൪മാരോട് അസിസ്റ്റൻറ് പ്രഫസറും റസിഡൻറ് മെഡിക്കൽ ഓഫിസറുമായി പരിശോധനാസമയത്ത് ഹാജരാകാൻ പറഞ്ഞെങ്കിലും ഇവ൪ കൂട്ടാക്കിയിട്ടില്ല. മെഡിക്കൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
ക്ളിനിക്കൽ വിഭാഗത്തിൻെറ ഭാഗമായി ഒ.പി പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. ജനറൽ മെഡിസിൻ, സ൪ജറി ഒ.പികളാണ് തുടങ്ങിയത്.
അനുബന്ധസൗകര്യങ്ങൾ ഇല്ലാത്തതും തസ്തികകൾ ഇല്ലാത്തതുമാണ് പ്രധാന പ്രശ്നം.
തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നിയമനം പൂ൪ത്തിയാവാത്തത് വിനയാകും.
സ൪ക്കാ൪ മെഡിക്കൽ കോളജായതിനാൽ, പരിശോധനാ സമയത്ത് പോരായ്മകൾ പരിഹരിക്കാൻ സമയം അനുവദിക്കാറാണ് പതിവ്. 2013 സെപ്റ്റംബറിലാണ് മെഡിക്കൽ കോളജിൽ അധ്യയനം തുടങ്ങിയത്.
പുതിയ അക്കാദമി ബ്ളോക്ക്, വിദ്യാ൪ഥികൾക്ക് രണ്ട് ഹോസ്റ്റൽ, സ്റ്റാഫ് ക്വാ൪ട്ടേഴ്സ് എന്നിങ്ങനെ 59 കോടിയുടെ പദ്ധതികളിൽ അക്കാദമിക് ബ്ളോക്കിൻെറ പ്രവൃത്തിയേ തുടങ്ങിയിട്ടുളളൂ.
മെഡിക്കൽ കോളജിൻെറ ഭാഗമായി പുതിയ ആശുപത്രി ഉണ്ടാവാത്തതിനാൽ ജനകീയ എതി൪പ്പ് ശക്തമാണ്. മാത്രമല്ല ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫ൪ ചെയ്യുന്ന സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.