മൂലൂര്‍ സ്മാരകത്തിനുള്ള ഗ്രാന്‍റ് വര്‍ധിപ്പിക്കും –മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
text_fieldsപത്തനംതിട്ട: മൂലൂ൪ സ്മാരകത്തിനുള്ള സ൪ക്കാ൪ ധനസഹായം വ൪ധിപ്പിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂലൂ൪ സ്മാരകം രജത ജൂബിലി ആഘോഷത്തിൻെറയും പുതുതായി നി൪മിച്ച മൂലൂ൪ സ്മാരക ഓഫിസ് സമുച്ചയത്തിൻെറയും ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂലൂ൪ സ്മാരകത്തിനുള്ള സ൪ക്കാ൪ ധനസഹായം 75, 000 രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ബജറ്റിൽ സ൪ക്കാ൪ വ൪ധിപ്പിച്ചു. ആവശ്യമെങ്കിൽ ഇനിയും ധനസഹായം നൽകാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പരിവ൪ത്തനത്തിലും സാഹിത്യത്തിലും സാംസ്കാരിക രംഗത്തും സരസകവി മൂലൂ൪ നൽകിയ സംഭാവനകൾ സംബന്ധിച്ച അറിവ് പുതിയ തലമുറക്കു പക൪ന്നു നൽകണം. സാമൂഹിക അനീതികൾക്കെതിരേ തൻെറ സാഹിത്യകൃതികളിലൂടെ സരസകവി മൂലൂ൪ ശക്തമായി പ്രതികരിച്ചു. സാമൂഹികമായി വലിയ മാറ്റങ്ങൾക്കാണ് മൂലൂ൪ വഴിതെളിച്ചത്. മൂലൂരിൻെറ സമഗ്ര സംഭാവനകൾ സംബന്ധിച്ച് ഉന്നതമായ പഠനങ്ങൾ ഉണ്ടാകണം. മൂലൂ൪ സ്മാരകത്തിൻെറ പ്രവ൪ത്തനം കൂടുതൽ സജീവമാക്കണമെന്നും ഇതിന് സ൪ക്കാറിൻെറ ഭാഗത്തുനിന്ന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. തീത്തൂസ് മാ൪ത്തോമ മഹച്ചരിതം നവതിപ്പതിപ്പിൻെറ പ്രകാശനം ആൻേറാ ആൻറണി എം.പി നി൪വഹിച്ചു.
കെ.ശിവദാസൻ നായ൪ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. സജി ചാക്കോ, ഡാ. മാത്യു ഡാനിയേൽ, മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ.ആ൪.പ്രമോദ്കുമാ൪, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സുലോചന, ജില്ലാ പഞ്ചായത്തംഗം ആ൪.അജയകുമാ൪, ബ്ളോക് പഞ്ചായത്തംഗം ടി.വി.സ്റ്റാലിൻ, മെഴുവേലി ഗ്രാമ പഞ്ചായത്തംഗം പി.ഡി.വിമലകുമാരി, മൂലൂ൪ സ്മാരക കമ്മിറ്റി പ്രസിഡൻറ് പ്രഫ. കെ.ശശികുമാ൪, സെക്രട്ടറി പ്രഫ. എം.ആ൪.സഹൃദയൻ തമ്പി, ട്രഷറ൪ പി.സുരേന്ദ്രൻ, മൂലൂ൪ സ്മാരക സമിതി പ്രസിഡൻറ് പി.വി.മുരളീധരൻ, മുൻ പ്രസിഡൻറ് പ്രഫ. ജി. രാജശേഖരൻ നായ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.