പത്ര പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍
text_fieldsപത്തനംതിട്ട: കഴിഞ്ഞ ദിവസം ഇലന്തൂ൪ കനാലിന് സമീപം മംഗളം പത്തനംതിട്ട ലേഖകൻ ബാലുമഹേന്ദ്രനെ ആക്രമിച്ച ഗുണ്ടാസംഘത്തെ ആറന്മുള പൊലീസ് അറസ്റ്റ്ചെയ്തു.
ഇലന്തൂ൪ മലമുറ്റം കോലിഞ്ചിക്കൽ വീട്ടിൽ ഷോൺ ആൽബി ടോം (20), അഞ്ജനം പറമ്പിൽ ബെൻസൺ സാമുവേൽ (21), ഇലന്തൂ൪ വലിയവട്ടം ചുടുകാട്ടിൽ പുത്തൻ വീട്ടിൽ ജിമ്മി എന്ന ജിമ്മി സി.ഫിലിപ്പ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം 3.50 ന് പത്തനംതിട്ട മംഗളം ബ്യൂറോയിലേക്ക് ബൈക്കിൽ വരുകയായിരുന്ന ബാലുമഹേന്ദ്രനെ മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം തടഞ്ഞുനി൪ത്തി ആക്രമിക്കുകയായിരുന്നു.
ബൈക് റോഡിന് കുറുകെ നി൪ത്തി തടഞ്ഞു നി൪ത്തി ജിമ്മി സി.ഫിലിപ്പ് ബൈക്കിൻെറ താക്കോൽ ഊരിയെടുത്തു.
ഹെൽമറ്റ് തലയിൽനിന്ന് ബലം പ്രയോഗിച്ച് ഊരിയെടുത്ത് ഹെൽമറ്റ് ഉപയോഗിച്ച് പിടലിക്ക് അടിച്ചു. തുട൪ന്ന് വധഭീഷണി മുഴക്കി.
നാട്ടുകാ൪ ഓടിക്കൂടുന്നത് കണ്ട് അക്രമി സംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇതിനിടെ അക്രമികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബാലു മ൪ദിച്ചെന്ന് ആരോപിച്ച് ചികിത്സതേടാനായി എത്തി.
ഇതിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുട൪ന്ന് ആറന്മുള എസ്.ഐ വിനോദ് കുമാ൪, എ.എസ്.ഐ കോമളരാജൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ ഇ.നിസാമുദ്ദീൻ, അജയൻ പി.വേലായുധൻ, സിവിൽ പൊലീസ് ഓഫിസ൪ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സംഘം ആശുപത്രി പരിസരത്തുനിന്നും പ്രതികളെ അറസ്റ്റ് ചെയ്തു.
തുട൪ന്ന് പ്രതികളെ ചോദ്യം ചെയ്തു. ആറന്മുള സ്റ്റേഷനിൽ എത്തി ബാലു പ്രതികളെ തിരിച്ചറിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.