സുപ്രീംകോടതിയില്‍ ഹാജരായില്ല; സഹാറ തലവന് ജാമ്യമില്ലാ വാറന്‍റ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ഹാജരാകാതിരുന്ന സഹാറ ഗ്രൂപ് തലവൻ സുബ്രതോ റോയിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. മരണാസന്നയായ മാതാവിൻെറ സമീപത്തായിരുന്നതിനാലാണ് ബുധനാഴ്ച ഹാജരാകാതിരുന്നതെന്ന വാദം തള്ളിയാണ് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, ജെ.എസ്. ഖേഹ൪ എന്നിവരടങ്ങുന്ന ബെഞ്ച് വാറൻറ് പുറപ്പെടുവിച്ചത്.
വ്യക്തിപരമായി ഹാജരാകുന്നതിൽനിന്ന് വിടുതൽ വേണമെന്ന ആവശ്യം ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്നും ഹാജരാകാൻ തയാറാകാത്ത സാഹചര്യത്തിൽ സുബ്രതോയെ അറസ്റ്റ് ചെയ്ത് മാ൪ച്ച് നാലിനകം ഹാജരാക്കണമെന്ന് ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
95കാരിയായ മാതാവിൻെറ അനാരോഗ്യം പരിഗണിച്ച് ഹാജരാകാൻ കഴിയില്ളെന്ന് സുബ്രതോയുടെ അഭിഭാഷകൻ രാം ജത്മലാനി അറിയിച്ചപ്പോൾ ഇത് ഈ രാജ്യത്തെ സുപ്രീംകോടതിയാണെന്നും തങ്ങൾ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയാണെന്നുമായിരുന്നു ബെഞ്ചിൻെറ പ്രതികരണം. മരണാസന്നയായ മാതാവിൻെറ കിടക്കയിലിരിക്കുകയാണ് സുബ്രതോ എന്ന് രാം ജത്മലാനി പറഞ്ഞുനോക്കിയെങ്കിലും കോടതി കേട്ടില്ല.
മാതാവിൻെറ രോഗബാധക്ക് തെളിവായി മെഡിക്കൽ സ൪ട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ജത്മലാനി സുപ്രീംകോടതി ഉത്തരവുകൾ പാലിക്കുന്നതിൽ സുബ്രതോ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ളെന്ന് വാദിച്ചു. എന്നാൽ, രണ്ടു വ൪ഷമായി ഈ കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് തങ്ങൾക്കറിയാമെന്ന് കോടതി തിരിച്ചടിച്ചു. സഹാറ ഗ്രൂപ്പിൻെറ മറ്റു ഡയറക്ട൪മാ൪ക്ക് കോടതിയിൽ ഹാജരാകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് സുബ്രതോക്ക് മാത്രം കഴിയില്ളെന്നും കോടതി ചോദിച്ചു.
20,000 കോടി സഹാറയിലെ നിക്ഷേപക൪ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നി൪ദേശം പാലിക്കാത്തതിനെ തുട൪ന്നാണ് സുബ്രതോ അടക്കമുള്ള ഡയറക്ട൪മാരോട് നേരിട്ട് ഹാജരാകാൻ ഈ മാസം 20ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ഇന്ത്യ റിയൽ എസ്റ്റേറ്റ് കോ൪പറേഷൻ ലിമിറ്റഡ്, സഹാറ ഇന്ത്യ ഹൗസിങ് ഇൻവെസ്റ്റ്മെൻറ് കോ൪പറേഷൻ ലിമിറ്റഡ് എന്നിവയുടെ ഡയറക്ട൪മാരായ സുബ്രതോ റോയ്, രവി ശങ്ക൪ ദുബെ, അശോക് റോയ് ചൗധരി, വന്ദന ഭാ൪ഗവ എന്നിവ൪ നേരിൽ ഹാജരാകണമെന്നായിരുന്നു നി൪ദേശം. 2012 ആഗസ്റ്റ് 12ന് പുറപ്പെടുവിച്ച വിധിയിൽ സഹാറയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ലേലം ചെയ്ത് നിക്ഷേപകരുടെ പണം കൊടുക്കാനും സുപ്രീംകോടതി നി൪ദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.