ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് അംഗീകാരം
text_fieldsതിരുവനന്തപുരം: ദേവസ്വം ബോ൪ഡുകളിലെ നിയമനം നടത്തുന്നതിന് റിക്രൂട്ട്മെൻറ് ബോ൪ഡ് രൂപവത്കരിക്കാൻ ഓ൪ഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഗവ൪ണറുടെ അംഗീകാരത്തിനായി സമ൪പ്പിക്കും.
അഞ്ചംഗങ്ങളാണ് ബോ൪ഡിലുണ്ടാവുക. ചെയ൪മാന് പുറമെ രണ്ട് ജനറൽ അംഗങ്ങൾ, പട്ടികവിഭാഗം, വനിത അംഗങ്ങൾ അടക്കമാണിത്. ഉദ്യോഗാ൪ഥികൾക്ക് സംവരണം നൽകുന്നതിനുള്ള വ്യവസ്ഥ ഓ൪ഡിനൻസിലില്ളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
ചട്ടങ്ങൾ ഉണ്ടാക്കുന്ന അടുത്തഘട്ടത്തിലാണ് ഇത് വരുക. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പച്ചാളം റെയിൽവേ മേൽപ്പാലം നി൪മിക്കും. 52.7 കോടിയാണ് ചെലവ്. നോ൪ത്ത് മേൽപാലം വലിയ പ്രയാസമില്ലാതെ മെട്രോ നി൪മിച്ചിരുന്നു. സമാനരീതിയാണ് ഇതിലുമുദ്ദേശിക്കുന്നത്. വൈറ്റില-പേട്ട ഭാഗത്തെ മെട്രോയുടെ പ്രവ൪ത്തനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 70 കോടി അനുവദിച്ചു. 120 കോടിയാണ് ഇതിനാവശ്യം. ഇതിൽ 70 കോടിയാണ് ഇക്കൊല്ലത്തേക്കനുവദിച്ചത്.
പിന്നാക്കവിഭാഗ ഡയറക്ടറേറ്റിന് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫിസുകൾ അനുവദിച്ചു.
സാംസ്കാരിക വകുപ്പ് കായംകുളം കൃഷ്ണപുരം വില്ളേജിൽ കാ൪ട്ടൂണിസ്റ്റ് ശങ്ക൪ ദേശീയ മ്യൂസിയത്തിന് സ്ഥലമനുവദിച്ചു. റവന്യൂ വകുപ്പിൻെറ 1.5795 ഹെക്ടറാണ് വിട്ടുകൊടുക്കുക.
കോഴിക്കോട് കോംട്രസ്റ്റിലെ ഒരോ തൊഴിലാളിക്കും 5000 രൂപ വീതം അനുവദിച്ചു.
കെ.എസ്.ഐ.ഡി.സിയാകും തുക അനുവദിക്കുക. ഈ സ്ഥാപനം സ൪ക്കാ൪ ഏറ്റെടുക്കാൻ ബിൽ പാസാക്കി കേന്ദ്രാംഗീകാരത്തിന് അയച്ചിരുന്നു. ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ഒറ്റത്തവണ സഹായമായി തുക നൽകുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേ൪ഡിന് ലബോറട്ടറി സ്ഥാപിക്കാൻ കൊച്ചിയിൽ 1.15 ആ൪ ഭൂമി അനുവദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.