സ്ഥാനാര്‍ഥിപ്പട്ടിക ഒരുങ്ങുന്നു; ഇടതുപാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ക്ക്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കളത്തിൽ ആരംഭവിസിൽ മുഴക്കാൻ ഇടതുപാ൪ട്ടികളുടെ നേതൃയോഗങ്ങൾ അടുത്തആഴ്ച ആരംഭിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിച്ച കേരളരക്ഷാ മാ൪ച്ച് പൂ൪ത്തിയായതോടെയാണ് സി.പി.എം നേതൃയോഗങ്ങൾക്കൊരുങ്ങുന്നത്.
വെള്ളിയാഴ്ച ആരംഭിക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്കുശേഷം മാ൪ച്ച് നാല് മുതൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുട൪ന്ന് സംസ്ഥാന സമിതിയും നടക്കും. നാല്, അഞ്ച് തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റും ആറ്, ഏഴ് തീയതികളിൽ സംസ്ഥാന സമിതിയുമാണ് ചേരുക. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മാ൪ച്ച് നാലിനും എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ അഞ്ച്,ആറ് തീയതികളിലും നടക്കും.
സീറ്റ്വിഭജനം സംബന്ധിച്ച ച൪ച്ചകൾക്കായി എൽ.ഡി.എഫ് യോഗം മൂന്നിനുശേഷം ചേരാനാണ് തീരുമാനം. സി.പി.എം , സി.പി.ഐ നേതൃയോഗങ്ങൾ നടക്കുന്നതിനാൽ അതിനോടനുബന്ധിച്ച് ഈ ദിവസങ്ങളിലെന്നെങ്കിലും എൽ.ഡി.എഫ് ചേരാനാണ് ധാരണ. കൊല്ലം സീറ്റ് തിരികെലഭിക്കാൻ സമ്മ൪ദം ചെലത്തുന്ന ആ൪.എസ്.പി ദേശീയ എക്സിക്യൂട്ടീവ് യോഗവും അടുത്തആഴ്ച ഡൽഹിയിൽ നടക്കുന്നുണ്ട്.
സ്ഥാനാ൪ഥി നി൪ണയം സംബന്ധിച്ച തീരുമാനങ്ങളാണ് സി.പി.എം യോഗങ്ങളിൽ പ്രധാനമായും ഉണ്ടാവുക. കരട് സ്ഥാനാ൪ഥിപ്പട്ടിക തയാറാക്കുന്നതോടൊപ്പം മുതി൪ന്ന നേതാക്കൾ ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തിലും സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ധാരണയിലത്തെും. സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും ചേ൪ന്ന് തയാറാക്കുന്ന കരട്പട്ടിക ജില്ലാ ഘടകങ്ങളിലും പാ൪ലമെൻറ് മണ്ഡലം കമ്മിറ്റികളിലും ച൪ച്ച ചെയ്യേണ്ടതുണ്ട്. ഈ നടപടിക്രമംകൂടി പൂ൪ത്തിയാക്കി ശേഷമാണ് അന്തിമമായി അംഗീകരിക്കുക. ഇതിനായി വീണ്ടും സംസ്ഥാനസമിതി ചേരേണ്ടിവരും.
സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളും സീറ്റ് നി൪ണയം മാത്രമാണ് ലക്ഷ്യമിടുന്നത്. ജില്ലാ കൗൺസിലുകൾ കൈമാറിയ പട്ടികയിൽനിന്നാണ് സ്ഥാനാ൪ഥികളെ നി൪ണയിക്കുക. അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലെ ച൪ച്ചയാണ് ഇക്കാര്യത്തിൽ നി൪ണായകമാകുക. എട്ട് മുതൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് സ്ഥാനാ൪ഥി പട്ടിക സി.പി.ഐ ഒൗദ്യോഗികമായി പ്രഖ്യാപിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.