ആലപ്പുഴ ജവഹര്‍ ബാലഭവനെ മികച്ച സാംസ്കാരിക നിലയമാക്കും –മന്ത്രി
text_fieldsആലപ്പുഴ: കൂടുതൽ ഗ്രാൻറ് ലഭ്യമാക്കി ആലപ്പുഴ ജവഹ൪ ബാലഭവനെ മികച്ച സാംസ്കാരിക നിലയവും ആക്ടിവിറ്റി കേന്ദ്രവുമാക്കി മാറ്റാൻ ജനപ്രതിനിധികളായ താനും ജി. സുധാകരൻ എം.എൽ.എയും മുൻകൈയെടുക്കുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ. ബാലഭവനിൽ കുട്ടികൾക്കായി ഒരുക്കിയ ശാസ്ത്രപാ൪ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ ശാസ്ത്രകൗതുകം വള൪ത്താൻ പാ൪ക്ക് ഉപകരിക്കും. മധ്യവേനൽ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാനുതകുന്ന ക്ളാസുകളും വിവിധ പ്രവ൪ത്തനങ്ങളും ബാലഭവനിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിലെ ലൈബ്രറി പൊതുജനങ്ങൾക്ക് വേണ്ടിയും തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി. സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തിൽ മികവുപുല൪ത്തിയ ജില്ലയിലെ പ്രതിഭകളെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജിമ്മി കെ. ജോസ് ആദരിച്ചു. കൗൺസില൪ എം.വി. ഹൽത്താഫ്, കല്ലേലി രാഘവൻപിള്ള, എബ്രഹാം അറയ്ക്കൽ, ഇ.ഒ. എബ്രഹാം, ഡോ. അമ്പലപ്പുഴ ഗോപകുമാ൪, ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ട൪ ഡി. വിജയലക്ഷ്മി, മല്ലിക, കെ. മാധവപ്പണിക്ക൪ തുടങ്ങിയവ൪ പങ്കെടുത്തു.
കൊച്ചിൻ സ൪വകലാശാല സ്ഥാപിച്ച ശാസ്ത്രപാ൪ക്കിൻെറ മാതൃകയിൽ സജ്ജമാക്കിയ പാ൪ക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവ൪ത്തിക്കും. കുട്ടികൾക്ക് ശാസ്ത്രതത്ത്വങ്ങൾ കളിച്ചും ചിരിച്ചും അറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗണിതശാസ്ത്ര ലാബ്, വിവിധ ഊ൪ജങ്ങളുടെ വിന്യാസം, വൈദ്യുതോൽപാദനം, ഡി.എൻ.എ മോഡൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അടുത്തറിയാൻ പാ൪ക്ക് അവസരമൊരുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് വികസനഫോട്ടോ പ്രദ൪ശനവും ജവഹ൪ ബാലഭവൻ ടീമിൻെറ സംഗീതപരിപാടിയും നടത്തി. ആ൪. വിധു, രതി അനിരുദ്ധൻ എന്നിവ൪ വായ്പാട്ട് പാടി. ദിലീപ്, അനിൽ, സജു, മോനിച്ചൻ, സിനീഷ് എന്നിവ൪ പക്കമേളം ഒരുക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.